'തുടർഭരണം വ്യക്തികളിൽ ഫാസിസ്റ്റ് പ്രവണത കൂട്ടും'; നിലപാടിൽ ഉറച്ച് ബി അശോക് ഐഎഎസ്

Published : Mar 27, 2026, 03:19 PM IST
B Ashok IAS

Synopsis

തുടർഭരണം വ്യക്തികളിൽ ഫാസിസ്റ്റ് പ്രവണതകൾ വർധിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് ബി അശോക് ഐഎഎസ്. അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിൽ സൈബർ ആക്രമണം നേരിടുന്ന പ്രവണത ശരിയല്ലെന്നും അത് ജനാധിപത്യ സംസ്കാരത്തിന് അനുയോജ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: തുടർഭരണം ഫാസിസ്റ്റ് പ്രവണത കൂട്ടുമെന്ന "കേരള ശബ്ദ'ത്തിലെ ലേഖനത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി ബി അശോക് ഐഎഎസ്. താൻ സർക്കാരിനെ വിമർശിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുടെ ചോദ്യങ്ങൾക്ക് നേതാക്കൾ ഉത്തരം നൽകണംമെന്നും അഭിപ്രായം പറഞ്ഞാൽ സൈബർ ആക്രമണം എന്ന രീതി ശരിയല്ലെന്നും അശോക് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾക്ക് രാഷ്ട്രീയ നേതാക്കൾ മറുപടി നൽകേണ്ടത് അനിവാര്യമാണെന്ന് ഡോ. ബി അശോക് ഐഎഎസ് പറഞ്ഞു. എല്ലാ ചോദ്യങ്ങൾക്കും ഉടൻ മറുപടി പറയാൻ സാധിക്കണമെന്നില്ലെങ്കിലും, പിന്നീട് എങ്കിലും വ്യക്തമായ വിശദീകരണം നൽകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തുടർഭരണം വ്യക്തികളിൽ ഫാസിസ്റ്റ് പ്രവണതകൾ വർധിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിൽ സൈബർ ആക്രമണം നേരിടുന്ന പ്രവണത ശരിയല്ലെന്നും അത് ജനാധിപത്യ സംസ്കാരത്തിന് അനുയോജ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ സർക്കാരിനെ വിമർശിച്ചിട്ടില്ലെന്നും ഭിപ്രായ പ്രകടനത്തിന്റെ പേരിൽ നടപടി എടുക്കുമെന്ന് കരുതുന്നില്ലെന്നും ഡോ. ബി അശോക് കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് മുൻകൂർ അനുമതി നിർബന്ധം; ലംഘിച്ചാൽ നടപടി, അറിയേണ്ട കാര്യങ്ങൾ
കേരള കോണ്‍ഗ്രസ് എം നേതാവ് മുഹമ്മദ് ഇക്ബാൽ പാര്‍ട്ടി വിട്ടു; കോണ്‍ഗ്രസിൽ ചേരുമെന്ന് പ്രഖ്യാപനം