വിവാദ പരാമർശത്തിനെതിരെ പരാതിയുമായി സിപിഎമ്മും കെഎസ്‍യുവും; കോടതിയിൽ നേരിട്ടോളാമെന്ന് ബി ഗോപാലകൃഷ്ണൻ

Published : Mar 22, 2026, 02:17 PM IST
b gopalakrishnan

Synopsis

വർഗീയ പരാമർശമെന്ന പരാതിയെ താൻ കോടതിയിൽ നേരിടുമെന്ന് ബി ഗോപാലകൃഷ്ണൻ. ഗോപാലകൃഷ്ണനെതിരെ സിപിഎമ്മും കെഎസ്‌യുവും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

തൃശൂർ: വിവാദ പരാമർശം ആവർത്തിച്ച് ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ. അരനൂറ്റാണ്ടായി ഗുരുവായൂരിൽ ഹിന്ദു എംഎൽഎ ഇല്ലെന്നും ഹിന്ദുക്കളെ അവഗണിക്കുന്നതിനെതിരെ ഇനിയും ശബ്ദമുയർത്തുമെന്നുമാണ് ഗോപാലകൃഷ്ണൻ പറഞ്ഞത്. വർഗീതയാണ് അതെന്ന് പറഞ്ഞാൽ താൻ കോടതിയിൽ നേരിട്ടോളാം എന്നാണ് ഗോപാലകൃഷ്ണന്‍റെ മറുപടി. പറഞ്ഞതിൽ എന്താണ് തെറ്റെന്നും താൻ അഭിഭാഷകൻ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും കെഎസ്‍യുവുമാണ് ഗോപാലകൃഷ്ണന്‍റെ വർഗീയ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

അതിനിടെ ഇന്നു കാണുന്ന ഗുരുവായൂർ ക്ഷേത്ര നഗരത്തിന്റെ വികാസത്തിൽ യാതൊരു പങ്കും ബി ഗോപാലകൃഷ്ണന്റെ പാർട്ടിക്ക് ഇല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍ ഖാദര്‍ പറഞ്ഞു. ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിനെതിരായ നിലപാട് സ്വീകരിച്ച സാമൂഹികമായി ചർച്ച നടത്തിയവരാണ് സംഘപരിവാർ. ആ പാരമ്പര്യമാണ് ഗോപാലകൃഷ്ണന് ഉള്ളത്. ഗുരുവായൂറിന്റെ വികസനത്തിന് പ്രധാന പങ്കുവഹിച്ചത് സെക്യുലർ പാർട്ടികളാണ്. ഗോപാലകൃഷ്ണന്റെ വിഭജന രാഷ്ട്രീയം ജനങ്ങളെ പിരിക്കുന്നതിനു വേണ്ടിയിട്ടുള്ളതാണ്. സുരേഷ് ഗോപി എം പി ആയിട്ട് ഇപ്പോൾ രണ്ടര വർഷം ആവുകയാണ്. എന്ത് വികസനമാണ് ഗുരുവായൂർ കാര്യത്തിൽ സുരേഷ് ഗോപി ചെയ്തിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കുടിവെള്ളം , ഗുരുവായൂർ മേൽപ്പാലം, റോഡുകൾ എന്നിവയെല്ലാം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ചെയ്തതാണ്. ഇതൊന്നും അറിയാത്ത ആളല്ല ഗോപാലകൃഷ്ണൻ. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഇപ്പോൾ ഈ പ്രസ്താവന നടത്തിയതെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് നിയമപരമായ പരാതി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. അയോഗ്യത ഉൾപ്പെടെ ആവശ്യപ്പെട്ട് കെഎസ്‍യി ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തു.

ഗുരുവായൂരിൽ 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വർഷമായി ഇടത്-വലത് മുന്നണികൾ ഒരു ഹിന്ദു എംഎൽഎയെ പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ലെന്ന ഗോപാലകൃഷ്ണന്‍റെ പരാമർശമാണ് വിവാദമായത്. കൊടുങ്ങല്ലൂരമ്മയുടെ നടയിൽനിന്ന് താൻ ഗുരുവായൂരിലേക്ക് എത്തിയത് ഭഗവാൻ ഗുരുവായൂരപ്പന്റെ വിളി കേട്ടാണെന്നും ഈ വരവ് ഒരു നിയോഗമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 50 വർഷമായി ഗുരുവായൂരപ്പന്റെ മണ്ണ് അമ്പലക്കൊള്ളക്കാരുടെയും അമ്പലവിരോധികളുടെയും വർഗീയ മതരാഷ്ട്ര വാദികളുടെയും തടവറയിലാണ്. ഇത്തരം ശക്തികളെ ആട്ടി ഓടിച്ച് ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയെ മോചിപ്പിക്കാനാണ് തന്നെ ഭഗവാൻ വിളിച്ചിരിക്കുന്നതെന്നും ഈ പോരാട്ടത്തിൽ മണ്ഡലത്തിലെ വോട്ടർമാർ തന്നോടൊപ്പം ഉണ്ടാകണമെന്നുമാണ് ഗോപാലകൃഷ്ണൻ അഭ്യർത്ഥിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ആരോപണം തെളിയിക്കുകയാണെങ്കിൽ നാമനിർദേശ പത്രിക പിൻവലിക്കും'; അഹമ്മദ് ദേവർകോവിലിനെ വെല്ലുവിളിച്ച് ഫാത്തിമ തെഹ്ലിയ
പാലക്കാട്ടെ മൂന്ന് സ്ഥാനാർത്ഥികളും കോടിപതികൾ; നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സ്വത്തുവിവരങ്ങൾ