മുംബൈ ആസ്ഥാനമായ എംഒഎല്‍ ഷിപ്പിങ് കമ്പനിയുടെ വിക്ടോറിസ് എയ്സ് കപ്പലിലെ ഡെക്ക് ഓഫീസർ ട്രെയിനിയാണ് ഷിന്റോൺ. ഇന്നലെയാണ് ഷിന്റോണിനെ കാണാനില്ലെന്ന വിവരം കമ്പനി ബന്ധുക്കളെ അറിയിച്ചത്.
കൊച്ചി: സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപൂരിലേക്ക് പോയ കപ്പലില്‍ നിന്ന് യുവാവിനെ കാണാതായ സംഭവത്തിൽ തെരച്ചിൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. ബുധനാഴ്ചയാണ് എറണാകുളം ഞാറക്കൽ സ്വദേശി ഷിന്റോൺ ബെന്നിയെ കാണാതായതായി കുടുംബത്തിന് വിവരം ലഭിച്ചത്. മുംബൈ ആസ്ഥാനമായ എംഒഎൽ ഷിപ്പിങ് കമ്പനിയുടെ കപ്പലിലെ ഡെക്ക് ഓഫീസർ ട്രെയിനിയായിരുന്നു കാണാതായ ഷിന്റോൺ. സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപൂരിലേക്ക് പോയ കപ്പലില്‍ നിന്നാണ് ഷിന്റോണിനെ കാണാതായത്. മുംബൈ ആസ്ഥാനമായ എംഒഎല്‍ ഷിപ്പിങ് കമ്പനിയുടെ വിക്ടോറിസ് എയ്സ് കപ്പലിലെ ഡെക്ക് ഓഫീസർ ട്രെയിനിയാണ് ഷിന്റോൺ. ഇന്നലെയാണ് ഷിന്റോണിനെ കാണാനില്ലെന്ന വിവരം കമ്പനി ബന്ധുക്കളെ അറിയിച്ചത്.



