മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ചു, ആരോഗ്യമന്ത്രിക്ക് പരാതി നൽകി കുടുംബം

By Web TeamFirst Published Sep 28, 2020, 10:42 AM IST
Highlights

വീണ് പരിക്കേറ്റതിനെതുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിരുവനന്തപുരം സ്വദേശിയായ രോഗിക്ക് കഴിഞ്ഞ നാലാം തിയ്യതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ചതായി ബന്ധുക്കളുടെ പരാതി. കൊവിഡ് വ്യാപനം ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജ് വാർഡിൽ നിന്നും ബന്ധുക്കളെ മാറ്റിയിരുന്നു. ഇതാണ് രോഗിക്ക് പരിചരണം ലഭിക്കാതിരിക്കാൻ ഇടയാക്കിയത്. തിരുവനന്തപുരം സ്വദേശിയായരോഗിയുടെ കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നൽകി. 

വീണ് പരിക്കേറ്റതിനെതുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ  അനിൽകുമാറിന് കഴിഞ്ഞ നാലാം തിയ്യതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുട‍ന്ന് ബന്ധുക്കളെ വാര്‍ഡിൽ നിന്ന് മാറ്റി ക്വാറന്റീൻ ചെയ്തു. രോഗിക്ക് മെഡിക്കൽ കേളേജിൽ ചികിത്സയും നൽകി. ആ മാസം 24 ന് നടത്തിയ പരിശോധനയിൽ  ഇദ്ദേഹത്തിന് കൊവിഡ് നെഗറ്റീവായി. 

വീണ് പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു ആദ്യം ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. അതിന്‍റെ ആരോഗ്യ പ്രശ്നമങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. കൊവിഡ് ചികിത്സയിലിരിക്കെ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പ്രശ്നങ്ങളില്ലെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണ്. ദേഹത്ത് നിന്നും പുഴുവരിക്കുന്ന നിലയിലാണ്. എന്നാൽ ഇതൊന്നും പരിഗണിക്കാതെ രോഗിയെ ഡിസ്ചാര്‍ഡ് ചെയ്യുകയായിരുന്നുവെന്ന് മകൾ പറഞ്ഞു. കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. 

click me!