ഡിഐജി ഓഫീസ് മാർച്ചിലെ സംഘർഷം; സിപിഐ പ്രവർത്തകന് ജാമ്യം

By Web TeamFirst Published Aug 26, 2019, 1:10 PM IST
Highlights

ജൂലൈ 23ന് നടന്ന മാർച്ചിനിടെ കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്‍റ് കമ്മീഷണർ കെ ലാൽജിയെ മർദ്ദിച്ചെന്ന കേസിൽ ആഗസ്റ്റ് 20നായിരുന്നു അൻസാർ അലിയെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. 

കൊച്ചി: കൊച്ചിയിൽ സിപിഐ നടത്തിയ ഡിഐജി മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഐ നേതാവിന് ഹൈക്കോടതി ഉപാധികളോട് ജാമ്യം അനുവദിച്ചു. സിപിഐ വാഴക്കുളം ലോക്കൽ കമ്മിറ്റി അംഗം അൻസാർ അലിയ്ക്കാണ് ജാമ്യം അനുവദിച്ചത്. ജൂലൈ 23ന് നടന്ന മാർച്ചിനിടെ കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്‍റ് കമ്മീഷണർ കെ ലാൽജിയെ മർദ്ദിച്ചെന്ന കേസിൽ ആഗസ്റ്റ് 20നായിരുന്നു അൻസാർ അലിയെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. 

ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സിപിഐ, ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത് വലിയ വിവാദമായിരുന്നു. എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പടെയുള്ള സിപിഐ നേതാക്കള്‍ക്ക് ലാത്തിച്ചാര്‍ജില്‍ മര്‍ദ്ദനമേറ്റിരുന്നു. പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിരുന്നു. 


 

click me!