പെരിയ ഇരട്ടക്കൊലപാതകം; മൂന്ന് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

By Web TeamFirst Published Jun 12, 2019, 8:40 AM IST
Highlights

ഇന്നലെ കേസ് പരിഗണിച്ചെങ്കിലും വാദം പൂർത്തിയാകാത്തതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 

കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊലപാതകകേസില്‍ സിപിഎം പ്രവർത്തകരായ മൂന്നുപേരുടെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ രണ്ട്, ഒൻപത്, പത്ത് പ്രതികളാണ് ഹർജി സമർപ്പിച്ചത്. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും വാദം പൂർത്തിയാകാത്തതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിലുളള കൊലപാതകമെന്ന് എഫ് ഐ ആറിൽ രേഖപ്പെടുത്തിയ ശേഷം കുറ്റപത്രത്തിൽ അത് എങ്ങനെയാണ് വ്യക്തിവൈരാഗ്യമായി മാറിയത് എന്ന് കേസ് ഡയറി പരിശോധിച്ച കോടതി ചോദിച്ചു. 

ഒരാളോടുളള വ്യക്തിവൈരാഗ്യത്തിന് എന്തിനാണ് പ്രതികൾ രണ്ടുപേരെ കൊലപ്പെടുത്തിയതെന്നും കോടതി ആരാഞ്ഞിരുന്നു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. മരിച്ച കൃപേഷിന്‍റെയും ശരത്തിന്‍റെയും മാതാപിതാക്കൾ ആണ് ഹർജി നൽകിയിരിക്കുന്നത്. ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സിപിഎം മുൻ ലോക്കൽ കമ്മിറ്റിയം​ഗം എ പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. 

ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സിപിഎം മുൻ ലോക്കൽ കമ്മിറ്റിയം​ഗം എ പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. 

click me!