കൊല്ലത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

Published : Jun 12, 2019, 08:40 AM ISTUpdated : Jun 12, 2019, 12:07 PM IST
കൊല്ലത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

Synopsis

ഇന്നലെ രാത്രി 12 മണിക്ക് പോലീസിനെ കണ്ട് ഭയന്നോടവേ പന്നിക്ക് എർത്ത് വലിച്ചിരുന്ന കമ്പിയിൽ കുടുങ്ങുകയായിരുന്നു. 

കൊല്ലം: പത്തനാപുരം പാടത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാർത്ഥി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പിവേലിയില്‍  നിന്ന് ഷോക്കേറ്റ് മരിച്ചു. മാങ്കോട് പാടം ആഷിക്ക് മൻസിലിൽ സുലൈമാൻ - ഷീനാ ദമ്പതികളുടെ മകൻ ആഷിക്കാ(19) ണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് പൊലീസിനെ കണ്ട് ഭയന്നോടവേ പന്നിക്ക് എർത്ത് വലിച്ചിരുന്ന കമ്പിയിൽ കുടുങ്ങുകയായിരുന്നു.

പ്രദേശത്ത് ഇന്നലെ എസ്‍ഡിപിഐ സംഘര്‍ഷത്തില്‍ രണ്ട് എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇതിന്‍റെ ഭാഗമായി സംഘര്‍ഷസാധ്യത മുന്നില്‍ കണ്ട് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടെ പൊലീസിനെ കണ്ട് ഓടിയ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് മരിച്ചത്.

പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥിയായ ജോമോന്‍ ആശുപത്രിയില്‍  ചികിത്സയിലാണ്. വന്യമൃഗങ്ങളിൽ നിന്ന് കൃഷിയിടത്തെ സംരക്ഷിക്കാൻ സ്വകാര്യ വ്യക്തി സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയിൽ നിന്നാണ് ഷോക്കേറ്റത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
മലയാളത്തിന്‍റെ ശ്രീനിക്ക് വിട; സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ, അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര