
ഇടുക്കി: അടിമാലി ഇരുമ്പുപാലത്ത് ബേക്കറി ഉടമയെ കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇരുമ്പുപാലം സ്വദേശി ജി വിനോദാണ് മരിച്ചത്. രാവിലെ കട തുറന്ന ശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് സൂചന. സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്ന് കുടുംബം പറഞ്ഞു. കച്ചവട ആവശ്യങ്ങൾക്ക് വിനോദ് ചില സ്ഥാപനങ്ങളിൽ നിന്നടക്കം പണം കടമെടുത്തിരുന്നുവെന്നും ലോക്ഡൌൺ പ്രഖ്യാപിച്ചതോടെ കടതുറക്കാനാകാതെ പ്രയാസത്തിലായിരുന്നുവെന്നും കൂടുംബാംഗങ്ങൾ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam