കടയിലെത്തി ലൈമും ഷവായും കഴിച്ചു, ചില സാധനങ്ങളും എടുത്ത് മുങ്ങി, വീട് തപ്പി 'മീശമാധവൻ പുരസ്കാരം 2025' നൽകി ബേക്കറി ഉടമ

Published : Oct 11, 2025, 12:01 AM IST
Meeshamadhavan award

Synopsis

കടയ്ക്കാവൂരിലെ ബേക്കറിയിൽ മോഷണം നടത്തിയ യുവാവിനെ ഉടമയായ അനീഷ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തി. മോഷ്ടാവിൻ്റെ വീട്ടിലെത്തി 'മീശമാധവൻ പുരസ്കാരം 2025' എന്ന പേരിൽ മൊമെൻ്റോ നൽകി ആദരിച്ചു 

തിരുവനന്തപുരം: ബേക്കറിയിൽ കയറി ഭക്ഷണവും കഴിച്ച് മോഷണവും നടത്തി മുങ്ങിയ യുവാവിനെ വീട് തപ്പിപ്പിടിച്ച് വ്യത്യസ്തമായ ആദരവുമൊരുക്കി ഞെട്ടിച്ച് വൈറലായിരിക്കുകയാണ് ഒരു ബേക്കറിയുടമ. കടയ്ക്കാവൂരിലെ ബേക്കറി ഉടമയായ അനീഷ് ആണ് സ്വന്തം സ്ഥാപനത്തിൽ മോഷ്ടിച്ച് മുങ്ങിയ ആളിൻ്റെ അഡ്രസ് ഉൾപ്പടെ തപ്പിയെടുത്ത് വീട്ടിൽ ചെന്ന് "മീശമാധവൻ പുരസ്കാരം 2025 " നൽകി ആദരിച്ചത്. കഴിഞ്ഞ എട്ടിന് രാത്രിയോടെയായിരുന്നു സംഭവം.

അനീഷിൻ്റെ ബേക്കറിയിൽ എത്തിയ വർക്കല ഞെക്കാട് സ്വദേശി നബീബ് ആണ് ഭക്ഷണം കഴിച്ച ശേഷം മോഷണവും നടത്തി മുങ്ങിയത്. ബേക്കറിയിൽ നിന്നും പുറത്തേക്ക് വരുന്നയാൾ ക്യാഷ് കൗണ്ടറിലേക്ക് വരാതെ പുറത്തേക്കിറങ്ങിയതോടെ കൗണ്ടറിൽ ഇരുന്ന അനീഷ് ചോദിച്ചെങ്കിലും കടയിൽ വെറുതേ കയറിയതാണെന്ന മറുപടിയാണ് അയാൾ നൽകിയത്. പിന്നീട് സ്റ്റാഫിനോട് സംസാരിച്ചപ്പോൾ ഷവായ്, ലൈം ജ്യൂസ് എന്നിവ കഴിച്ചെന്നും എന്തെക്കയോ എടുത്താണ് ഇയാൾ പുറത്തേക്ക് വന്നതെന്നും മനസിലായി.

എന്നാൽ സ്കൂട്ടിയിൽ എത്തിയ ഇയാൾ അനീഷ് പുറത്തെത്തിയപ്പോഴേക്കും കടന്നു കളഞ്ഞിരുന്നു.ഇതോടെയാണ് മോഷ്ടാവിനെ എങ്ങനെ പിടികൂടാം എന്ന് ആലോചിച്ചതെന്ന് അനീഷ് പറയുന്നു.ഷോപ്പിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ ആളെ കുറിച്ചുള്ള വിവരം ലഭിച്ചു. പിന്നാലെ തൻ്റെ സമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെയും വീഡിയോ പ്രചരിപ്പിച്ച് ആളെ കുറിച്ചുള്ള അന്വേഷണം തുടങ്ങി. ഇത് കണ്ട് ഒരാൾ വിളിക്കുകയും ദ്യശ്യത്തിലുള്ളയാളിനെ അറിയാം എന്ന് പറഞ്ഞതോടെ വീട് കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി.

ഇതിനിടെ ഒരു മൊമെൻ്റോ വാങ്ങി ഇയാളുടെ മോഷണദൃശ്യവും പതിപ്പിച്ചാണ് മൂന്നാം ദിവസം ഞെക്കാടുള്ള വീടിനടുത്തെത്തി പൊന്നാടയണിയിച്ച് പുരസ്കാരം സമ്മാനിച്ചത്. മോഷണമടക്കം കുറ്റകൃത്യങ്ങളിൽ മുമ്പും ഉൾപ്പെട്ടയാളാണെന്ന് നാട്ടുകാരും പറയുന്നു. ഉപദേശിച്ചാലോ, ശകാരിച്ചാലോ കാര്യമില്ലെന്നും തൻ്റെ ഷോപ്പിൽ കയറി മോഷ്ടിക്കാൻ വരുന്നവർക്ക് ഒരു പാഠമായിരിക്കണമെന്നും കരുതി തന്നെയാണ് ദൃശ്യം ചിത്രീകരിച്ച് പുറത്തുവിട്ടത്. ഭക്ഷണം കഴിക്കാൻ പണമില്ലാത്ത നിരവധി പേരെ സഹായിക്കുന്നുണ്ട്.

കൈയ്യിൽ പണമില്ലാതെ വിശന്നെത്തുവർക്ക് കഴിച്ച് പണമില്ലെന്ന് പറഞ്ഞാലും ആശ്വസിപ്പിച്ചാണ് അയക്കാറുള്ളത്. എന്നാൽ ഭക്ഷണവും കഴിച്ച് ആയിരത്തോളം രൂപയുടെ സാധനവും എടുത്ത് ഇറങ്ങിയ ഇയാളോട് ചോദിച്ചിട്ടും ഒന്നും എടുത്തില്ലെന്ന് പറഞ്ഞ് കബളിപ്പിച്ച് കടന്നതിനാലാണ് ഇത്തരത്തിൽ ഒരു ആദരവൊരുക്കിയതെന്നും ഉടമ പറയുന്നു. സ്വന്തം വാഹനത്തിൽ മാന്യമായ വസ്ത്രവും ധരിച്ചെത്തിയതിനാൽ സംശയിച്ചില്ല.പല തവണയായി കടയിൽ മോഷണം നടന്നിട്ടുണ്ട്. തനിക്കും സാമ്പത്തിക ബുദ്ധിമുട്ടുണ്ട്.വേറെ ഗതിയില്ലാതെയാണ് ഈ വഴി തെരഞ്ഞെടുത്തതെന്നും അനീഷ് പറഞ്ഞു.സംഭവത്തിൽ കടയ്ക്കാവൂർ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം