
കൊച്ചി: വലയിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകട മരണത്തിൽ ദുരൂഹത നീക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ആരോപിച്ച് കുടുംബം ഹൈക്കോടതിയിലേക്ക്. ബാലഭാസ്കറിന്‍റെയും മകളുടേയും മരണത്തിനിടയാക്കിയ അപകടം ആസൂത്രിതമാണെന്നും കുറ്റക്കാരെ കണ്ടെത്താൻ ഫലപ്രദമായ അന്വേഷണം വേണമെന്നും ആണ് തുടക്കം മുതൽ കുടുംബം ആവശ്യപ്പെടുന്നത്. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
ബാലഭാസ്കറിന്‍റെ അച്ഛൻ കെ സി ഉണ്ണി കൊച്ചിയിലെത്തി അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. കേസന്വേഷണത്തിന് ഹൈക്കോടതി നേരിട്ട് മേൽനോട്ടം നൽകണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ഇതിന്‍റെ സാധ്യതകൾ തേടിയാണ് അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം. മകന്‍റെ മരണത്തിൽ ചില സംശയങ്ങൾ ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ടെന്ന് ബാലഭാസ്കറിന്‍റെ അച്ഛൻ പറഞ്ഞു. ക്രൈംബ്രാഞ്ചിന് ഉത്തരം കണ്ടെത്താനായില്ലെങ്കിൽ കോടതിയെ സമീപിക്കും. റിപ്പോര്‍ട്ട് വന്ന ശേഷം ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നും അഭിഭാഷകനുമായി സംസാരിച്ചെന്നും കെസി ഉണ്ണി പറഞ്ഞു.
read also :'ബാലഭാസ്കറിന്‍റെ മരണത്തിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ല'; ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam