സാജന്‍റെ ഭാര്യക്കെതിരെ അപവാദ പ്രചാരണം നടത്തുന്നത് ശ്യാമളയെ രക്ഷിക്കാൻ: കെ മുരളീധരൻ

Published : Jul 14, 2019, 11:35 AM ISTUpdated : Jul 14, 2019, 11:46 AM IST
സാജന്‍റെ ഭാര്യക്കെതിരെ അപവാദ പ്രചാരണം നടത്തുന്നത് ശ്യാമളയെ രക്ഷിക്കാൻ: കെ മുരളീധരൻ

Synopsis

ആന്തൂരിൽ ആത്മഹത്യ ചെയ്ത സാജന്‍റെ ഭാര്യ ബീനയ്‍ക്കെതിരെ വ്യാപകമായ അപവാദ പ്രചാരണങ്ങളാണ് നടക്കുന്നത്. ഇതിൽ ചിലത് വാർത്തകളായി പാർട്ടി മുഖപത്രമായ 'ദേശാഭിമാനി'യിലും വന്നിരുന്നു. 

കോഴിക്കോട്: ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ ഭാര്യക്കെതിരെ സിപിഎം അപവാദ പ്രചാരണം നടത്തുന്നത് നഗരസഭാധ്യക്ഷ പി കെ ശ്യാമളയെ രക്ഷിക്കാനാണെന്ന് കെ മുരളീധരൻ എം പി. ഇത്തരത്തിലാണ് എക്കാലവും സിപിഎം പ്രവർത്തിച്ചു വന്നിരുന്നത്. ഇത്തരം പ്രവണതകൾ അംഗീകരിക്കാനാകില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

വടകര എംപിയായ തന്നെ പലപ്പോഴും സിപിഎം പല പരിപാടികളിൽ നിന്നും ഒഴിവാക്കുകയാണ്. പ്രതികരിക്കുന്നവരെ ഇത്തരത്തിൽ ഒറ്റപ്പെടുത്തുന്ന രീതിയാണ് എന്നും സിപിഎം അവലംബിക്കുന്നതെന്നും മുരളീധരൻ വ്യക്തമാക്കി. 

Read More: 'ഞാനും ആത്മഹത്യ ചെയ്യും', അപവാദ പ്രചാരണം നടത്തിയ 'ദേശാഭിമാനി'ക്കെതിരെ നിയമനടപടിയെന്ന് സാജന്‍റെ ഭാര്യ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്