
കോഴിക്കോട്: ബാലുശ്ശേരി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. ഒറ്റത്തെങ്ങുള്ളതില്‍ ഒ ടി ബവിനെയാണ് (25) കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കാണാതായത്. ഇതുസംബന്ധിച്ച് ബാലുശ്ശേരി പൊലീസില്‍ ബന്ധുക്കൾ പരാതി നല്‍കി.
കെഎല്‍ 56 പി 0398 നമ്പര്‍ സ്വിഫ്റ്റ് ഡിസയര്‍ കാറുമായാണ് ബവിന്‍ പോയതെന്ന് പരാതിയില്‍ പറയുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബാലുശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫോണ്‍: 0496 2642040, 9645339722
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam