
കോഴിക്കോട്: വയനാട് ബാണാസുര സാഗർ അണക്കെട്ട് തുറന്നു. ജലനിരപ്പ് 775 മീറ്ററിൽ എത്തിയതോടെയാണ് ഒരു ഷട്ടർ 10 സെൻ്റിമീറ്റർ ഉയർത്തിയത്. കടമാൻ തോട്, പുതുശ്ശേരി പുഴ, പനമരം പുഴ എന്നിവയുടെ തീരങ്ങളിൽ കഴിയുന്നവർ ജാഗ്രത പുലർത്താൻ നിർദേശം.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തമിഴ്നാട് ഷോളയാർ ഡാം തുറന്നിട്ടുണ്ട്. മൂന്ന് സ്പിൽവേ ഷട്ടറുകളാണ് തമിഴ്നാട് തുറന്നത്. വടക്കൻ ജില്ലകളിൽ മഴശക്തമായി തുടരുകയാണ്. കർണാടകത്തിൽ തീരദേശ ജില്ലകളിലും മഴ കനക്കുന്നു. 4 ജില്ലകളിൽ റെഡ് അലർട്ട് നൽകി. ഉഡുപ്പിയിൽ കനത്തമഴയിൽ ചിലയിടങ്ങളിൽ വെള്ളം കയറി റോഡുകൾ കെട്ടിടങ്ങൾ മുങ്ങി.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ 3 സംഘം കേരളത്തില്‍ എത്തി. വയനാട്, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഇവരെ വിന്യസിച്ചു. ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉള്ള സംഘങ്ങള്‍ക്ക് പുറമെ ആണ് മൂന്ന് സംഘം എത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam