'ബാറുകൾ വഴിയുളള മദ്യവിൽപ്പന നഷ്ടക്കച്ചവടം', പുതിയ നിബന്ധനകളുമായി ബാര്‍ ഉടമകള്‍

Published : May 26, 2020, 02:18 PM ISTUpdated : May 26, 2020, 02:31 PM IST
'ബാറുകൾ വഴിയുളള മദ്യവിൽപ്പന നഷ്ടക്കച്ചവടം', പുതിയ നിബന്ധനകളുമായി ബാര്‍ ഉടമകള്‍

Synopsis

'30 കോടി രൂപയുടെ ബിയർ ബാറുടമകളുടെ കൈവശമുണ്ട്. ഇവയുടെ കാലാവധി ജൂണിൽ അവസാനിക്കും. അതിനാലാണ് ബാർ വഴിയുളള കച്ചവടത്തിന് സമ്മതിച്ചത്'. 

കൊച്ചി: സംസ്ഥാനത്ത് ബാറുകൾ വഴിയുളള മദ്യവിൽപ്പന നഷ്ടക്കച്ചവടമാണെന്ന് ബാർ ഉടമകൾ. പുതിയ നിബന്ധനകളുമായി ഉടമകള്‍ രംഗത്തെത്തി. ബാറുകള്‍ വഴിയുള്ള മദ്യ വിൽപ്പന നഷ്ടക്കച്ചവടമാണ്. 30 കോടി രൂപയുടെ ബിയർ ബാറുടമകളുടെ കൈവശമുണ്ട്. ഇവയുടെ കാലാവധി ജൂണിൽ അവസാനിക്കും. അതിനാലാണ് ബാർ വഴിയുളള കച്ചവടത്തിന് സമ്മതിച്ചത്. വിൽപ്പന തുടരണമെങ്കിൽ നികുതിയിളവ് വേണം.ടേൺ ഓവർ ടാക്സ് ഒഴിവാക്കണം. ലൈസൻസ് ഫീസും കുറയ്ക്കണം. അല്ലെങ്കിൽ ആദ്യഘട്ട വിൽപ്പനക്കുശേഷം ബാറുമടമകൾക്ക് പിൻമാറേണ്ടിവരുമെന്നും ബാർ ഓണേഴ്സ് അസോസിയേഷൻ വർക്കിങ് പ്രസി‍ഡന്‍റ് ഡേവിസ് പാത്താടൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

ബെവ്കോ ആപ്പിനെതിരെ ആരോപണവുമായി ചെന്നിത്തല; രേഖകൾ പുറത്തു വിട്ടു

അതിനിടെ ഓണ്‍ ലൈൻ വഴി മദ്യം വാങ്ങാനുള്ള ബെവ് ക്യൂ ആപ്പിന് ഗൂഗിളിൻറെ അനുമതി ലഭിച്ചു. മദ്യശാലകൾ തുറക്കുന്നതിൽ ഇന്ന് തന്നെ തീരുമാനമുണ്ടാകും. ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ബെവ് ക്യൂ ആപ്പിന് ഗൂഗിളിൻറെ അനുമതിയായത്. ആദ്യഘട്ട സുരക്ഷാ പരിശോധനകളിൽ വീഴ്ചകൾ കണ്ടെത്തിയതിനാൽ ഗൂഗിളിൻറെ അനുമതി വൈകുകയായിരുന്നു. പിന്നീട് പിഴവുകൾ തീർത്ത് വീണ്ടും അപേക്ഷിച്ചു. അനുമതി കിട്ടിയ വിവരം ഗൂഗിൾ ഇന്ന് പുലർച്ചെയായാണ് ബെവ്കോയെയും ഫെയർ കോഡിനെയും അറിയിക്കുകയായിരുന്നു. പ്ലേസ്റ്റോറിൽ നിന്നും ഉടൻ ഉപഭോക്താക്കൾക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയുമെന്നാണ് ബെവ്കോ അറിയിക്കുന്നത്. ആപ്പിലൂടേയും എസ്എംഎസ്സിലൂടെയും മദ്യം ബുക്ക് ചെയ്യാം. 

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയം; ലീ​ഗിന് മുന്നിൽ നിർദേശങ്ങളുമായി യൂത്ത് ലീ​ഗ്
സൂചന ബോർഡിൽ തട്ടി ചരക്ക് ലോറിയുടെ ഡീസൽ ടാങ്ക്‌ പൊട്ടി; വൻ അപകടം ഒഴിവായത് ലോറി ഡ്രൈവറിന്റെ സമയോചിതമായ ഇടപെടലിൽ