കൊവിഡ്; ചികിത്സ കിട്ടാതെ മലയാളി മരിച്ചു; മൃതദേഹത്തിന് ഭാര്യ കാവലിരുന്നത് 9 മണിക്കൂർ

Web Desk   | Asianet News
Published : May 26, 2020, 01:24 PM IST
കൊവിഡ്; ചികിത്സ കിട്ടാതെ മലയാളി മരിച്ചു; മൃതദേഹത്തിന് ഭാര്യ കാവലിരുന്നത് 9 മണിക്കൂർ

Synopsis

സഹായത്തിന് അഭ്യർത്ഥിച്ചവരെല്ലാം രോ​ഗം ഭയന്ന് മാറിനിൽക്കുകയാണ് ചെയ്തത്. ഒടുവിൽ മലയാളി സംഘടനാ പ്രവർത്തകർ ഇടപെട്ടതിനെ തുടർന്നാണ് വൈകിട്ട് മുനിസിപ്പാലിറ്റി അധികൃതർ എത്തി മൃതദേഹം സംസ്കരിച്ചത്. 

മുംബൈ:  കൊവിഡ് ബാധിച്ച് ചികിത്സ കിട്ടാതെ മരിച്ച മലയാളിയുടെ മൃതദേഹത്തിന് ഭാര്യ കാവലിരുന്നത് 9 മണിക്കൂർ. മുംബൈയിലെ വീട്ടിൽ വച്ച് മരിച്ച കാന്തിവ്‍ലി ഠാക്കൂർ കോംപ്ലക്സ് ഓം സിദ്ധിവിനായക് കോംപ്ലക്സിൽ താമസിക്കുന്ന മല്ലപ്പിള്ളി പാടിമൺ കുറിച്ചിയിൽ ഈന്തനോലിക്കൽ മത്തായി വർ​ഗീസിന്റെ മൃതദേഹത്തിനാണ് ഭാര്യ കാവലിരുന്നത്. മൃതദേഹം ഏറ്റെടുക്കാൻ അധികൃതർ തയ്യാറാകത്തതാണ് കാരണം. രാവിലെ മുതൽ പലരോടും സഹായാഭ്യർത്ഥന നടത്തി കാത്തിരിക്കുകയായിരുന്നു ഭാര്യ ഏലിയാമ്മ.  ഇന്നലെ രാവിലെ ഒൻപത് മണിക്കാണ് മത്തായി വർ​ഗീസ് മരിച്ചത്. 

സഹായത്തിന് അഭ്യർത്ഥിച്ചവരെല്ലാം രോ​ഗം ഭയന്ന് മാറിനിൽക്കുകയാണ് ചെയ്തത്. ഒടുവിൽ മലയാളി സംഘടനാ പ്രവർത്തകർ ഇടപെട്ടതിനെ തുടർന്നാണ് വൈകിട്ട് മുനിസിപ്പാലിറ്റി അധികൃതർ എത്തി മൃതദേഹം സംസ്കരിച്ചത്. ഇവർക്ക് മക്കളില്ല. പവെയ് റിനൈസെൻസ് ഹോട്ടലിൽ എക്സിക്യൂട്ടീവ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു മത്തായി വർ​ഗീസ്. അലർജിയെ തുടർന്ന് ഒരാഴ്ച മുമ്പാണ് പരിശോധന നടത്തിയത്. 3 ദിവസത്തിന് ശേഷം പനി ആരംഭിക്കുകയും സാംപിൾ കൊവിഡ് പരിശോധനയ്ക്ക് അയച്ചിരുന്നു . അതിനിടയിൽ കടുത്ത ശ്വാസതടസ്സവും ആരംഭിച്ചിരുന്നു. 

അന്ധേരി സെവൻ ഹിൽസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിത ​ഗുരുതരമാണെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ മടക്കി അയക്കുകയായിരുന്നു. തുടർന്നാണ് വീട്ടിൽ വച്ച് മരിച്ചത്. കൊവിഡ് ബാധിച്ച് മുംബൈയിൽ മരിക്കുന്ന ആറാമത്തെ മലയാളിയാണ് മത്തായി വർ​ഗീസ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർജിക്കൽ ബ്ലേഡ് ബാൻഡേജിനുള്ളിൽ വെച്ച് കെട്ടി; പമ്പയിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗുരുതര അനാസ്ഥയെന്ന് പരാതി
വീട് കയറി പ്രചരണം നടത്തുന്നവർ ശ്രദ്ധിക്കണം! പെരുമാറ്റച്ചട്ടം പുറത്തിറക്കി സിപിഎം;'തർക്കിക്കാൻ നിൽക്കരുത്, ജനങ്ങൾ പറയുമ്പോൾ ഇടക്ക് കയറി സംസാരിക്കരുത്'