കെഎഎസ് ഉദ്യോ​ഗസ്ഥരുടെ അടിസ്ഥാന ശമ്പളം നിശ്ചയിച്ചു! 104 പേർ സർവ്വീസിൽ, ഒന്നരവർഷത്തിന് ശേഷം തീരുമാനം

Published : Aug 03, 2023, 01:08 PM ISTUpdated : Aug 03, 2023, 01:11 PM IST
കെഎഎസ് ഉദ്യോ​ഗസ്ഥരുടെ അടിസ്ഥാന ശമ്പളം നിശ്ചയിച്ചു! 104 പേർ സർവ്വീസിൽ, ഒന്നരവർഷത്തിന് ശേഷം തീരുമാനം

Synopsis

മന്ത്രിസഭാ യോഗമാണ് ശമ്പളം പുതുക്കി നിശ്ചയിച്ചത്. ഇതിൻെറ ഭാഗമായി കെഎഎസ് സ്പെഷ്യൽ റൂളിൽ ഭേദഗതി വരുത്തും.

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലുള്ളവർക്കുള്ള ശമ്പളം നിശ്ചയിച്ചു. കെഎഎസ് പരീക്ഷ വിജയിച്ച്  104 പേർ സർവ്വീസിൽ പ്രവേശിച്ച് ഒന്നര വർഷം കഴിഞ്ഞ ശേഷമാണ് ശമ്പളം നിശ്ചയിച്ചത്. 77,200-1,40,500 ആണ് പുതിയ ശമ്പളം. കെഎഎസ് സ്പെഷ്യൽ റൂള്‍ പ്രകാരം 95,600 രൂപയായിരുന്നു കെഎഎസുകാരുടെ അടിസ്ഥാന ശമ്പളം. എൻട്രി കേഡറിൽ ഐഎഎസുകാർക്ക് ലഭിക്കുന്നതിനെക്കാള്‍ ശമ്പളമാണ് കെ.എ.എസിന് നിശ്ചയിച്ചതെന്ന പരാതിയുമായി ഐഎഎസ് അസോസിയേഷൻ സംസ്ഥാന സർക്കാരിനെ സമീപിച്ചു. ഇതേ തുടർന്നാണ് ശമ്പളം പുതുക്കി നിശ്ചയിച്ചത്. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് ശമ്പളം പുതുക്കി നിശ്ചയിച്ചത്. ഇതിൻെറ ഭാഗമായി കെഎഎസ് സ്പെഷ്യൽ റൂളിൽ ഭേദഗതി വരുത്തും.

KAS : കെഎഎസ് ശമ്പളത്തിൽ മാറ്റമില്ല, ഉത്തരവ് ഇറങ്ങി; സിവിൽ സർവ്വീസ് പ്രതിഷേധം ഫലം കണ്ടില്ല

'കെഎസ്ആർടിസി മാനേജ്മെന്‍റ് ശക്തിപ്പെടുത്തണം,പരിശീലനം പൂർത്തിയാക്കിയ അഞ്ച് കെഎഎസ് ഓഫീസർമാരെ നിയമിക്കണം'

 

 

 

PREV
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി