തലയാറിൽ തമ്പടിച്ച് പടയപ്പ! അരിയും പുല്ലും കഴിച്ച് ജനവാസമേഖലയിൽ, ആശങ്കയിൽ തൊഴിലാളികൾ, തുരത്തണമെന്ന് ആവശ്യം

Published : Aug 03, 2023, 12:42 PM ISTUpdated : Aug 03, 2023, 01:10 PM IST
തലയാറിൽ തമ്പടിച്ച് പടയപ്പ! അരിയും പുല്ലും കഴിച്ച് ജനവാസമേഖലയിൽ, ആശങ്കയിൽ തൊഴിലാളികൾ, തുരത്തണമെന്ന് ആവശ്യം

Synopsis

മൂന്നാഴ്ച മുമ്പ് മറയൂർ പാമ്പൻമല എസ്റ്റേറ്റിലെ ജനവാസ മേഖലയിലെത്തിയിരുന്നു. ലയങ്ങളിലൊന്നിന്റെ വാതിൽ പൊളിച്ച് അരിയെടുത്ത് കഴിച്ചിരുന്നു. 

ഇടുക്കി: പടയപ്പ വീണ്ടും ജനവാസ മേഖലയിലെത്തി. മറയൂർ തലയാർ എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിൽ തമ്പടിച്ചിരിക്കുകയാണ് പടയപ്പ. കാട്ടിലേക്ക് തുരത്തണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി. കഴിഞ്ഞ ഒരു മാസമായി മറയൂർ മേഖലയാണ് പടയപ്പ താവളമാക്കിയിരിക്കുന്നത്. തലയാർ എസ്റ്റേറ്റിലെ കടുകുമുടി ഭാഗത്താണ് രണ്ടു ദിവസമായി നിലയുറപ്പിച്ചിരിക്കുന്നത്. തേയിലത്തോട്ടത്തിലും സമീപത്തെ മരക്കൂട്ടങ്ങൾക്കിടയിലും പലപ്പോഴും പടയപ്പയെ കാണാം. ചില സമയത്ത് തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് സമീപം വരെയെത്തുന്നത് ആളുകളെ ആശങ്കയിലാക്കിയിട്ടുണ്ട്. രാത്രികാലത്ത് ലയങ്ങൾ തകർക്കുമോയെന്ന പേടിയിലാണ് ആളുകളിപ്പോൾ കഴിയുന്നത്.

വീണ്ടും പടയപ്പ!

മൂന്നാഴ്ച മുമ്പ് മറയൂർ പാമ്പൻമല എസ്റ്റേറ്റിലെ ജനവാസ മേഖലയിലെത്തിയിരുന്നു. ലയങ്ങളിലൊന്നിന്റെ വാതിൽ പൊളിച്ച് അരിയെടുത്ത് കഴിച്ചിരുന്നു. ഇതിനു ശേഷം കഴിഞ്ഞയാഴ്ച ലക്കം ന്യൂ ഡിവിഷനിലെ ലയത്തിനു സമീപത്തുമെത്തിയിരുന്നു. തൊഴിലാളികളിലൊരാൾ പശുവിനായി വാങ്ങി വച്ചിരുന്ന പുല്ല് തിന്നുകയും മണിക്കൂറുകളോളം അവിടെ ചിലവഴിക്കുകയും ചെയ്തിരുന്നു. മറ്റ് അക്രമങ്ങളൊന്നും നടത്തുന്നില്ലെങ്കിലും സ്ഥിരമായി ഇവിടെ തന്നെ തമ്പടിച്ചിരിക്കുന്നത് ആളുകളെ ആശങ്കയിലാക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം