'കേരളത്തിൽ ബിജെപി വളർച്ച സിപിഎമ്മിന്റെ അടിസ്ഥാന വോട്ട് ചോർത്തുന്നു'; സിപിഎം അവലോകന റിപ്പോർട്ടിൽ പരാമർശം

Published : Jul 05, 2024, 01:42 PM ISTUpdated : Jul 05, 2024, 03:36 PM IST
'കേരളത്തിൽ ബിജെപി വളർച്ച സിപിഎമ്മിന്റെ അടിസ്ഥാന വോട്ട് ചോർത്തുന്നു'; സിപിഎം അവലോകന റിപ്പോർട്ടിൽ പരാമർശം

Synopsis

കേരളത്തെ സാമ്പത്തികമായി കേന്ദ്രം ഞെരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ദേശീയതലത്തിൽ പ്രചാരണം നടത്തും. 

ദില്ലി : ദേശീയതലത്തിൽ സംഘടനയെ വൻ ദൗർബല്യം പിടികൂടിയിരിക്കുന്നുവെന്ന് സിപിഎം പ്രസിദ്ധീകരിച്ച ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. സിപിഎം രണ്ട് സീറ്റുകൾ നേടിയ തമിഴ്നാട്ടിൽ ഉൾപ്പടെ ഇത് പ്രകടമാണെന്നും കേരളത്തിൽ ബിജെപിയുടെ വളർച്ച പാർട്ടിയുടെ അടിസ്ഥാന വോട്ട് ചോർത്തുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സംഘടനയെ ശക്തിപ്പെടുത്താനും ആശയ പ്രചാരണത്തിനും പന്ത്രണ്ട് നിർദ്ദേശങ്ങൾ കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയിട്ടുണ്ട്. പാർട്ടിയിൽ പാർലമെൻററി വ്യാമോഹം കൂടുന്നുവെന്നും ഇത് ചെറുക്കണമെന്നും കേന്ദ്രകമ്മിറ്റി നിർദ്ദേശിച്ചു. കേരളത്തെ സാമ്പത്തികമായി കേന്ദ്രം ഞെരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ദേശീയതലത്തിൽ പ്രചാരണം നടത്തും. പശ്ചിമ ബംഗാളിൽ സീറ്റുകൾ കുറഞ്ഞെങ്കിലും ബിജെപി ശക്തമെന്നും റിപ്പോർട്ട് പറയുന്നു. റിപ്പോർട്ടിൽ പറയുന്നതിനപ്പുറം ഒന്നും പ്രതികരിക്കാനില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ദില്ലിയിൽ വ്യക്തമാക്കി. 

ജൂലിയന്‍ അസാഞ്ച്; പതിന്നാല് വര്‍ഷം നീണ്ട യുഎസ് വേട്ടയാടലിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക്

ആറ്റിങ്ങലിലും ആലപ്പുഴയിലും പാർട്ടിയുടെ അടിസ്ഥാന വോട്ട് ബിജെപിയിലേക്ക് പോയെന്ന് കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ബിജെപിയുടെ രാഷ്ട്രീയ പദ്ധതികളെ ചെറുക്കുന്നതിൽ ശ്രദ്ധ നല്കാനായില്ല. 
എസ്എൻഡിപി നേതൃത്വം ബിജെപിയുടെ കൂടെയായിരുന്നു. ജമാഅത്ത് ഇസ്ലാമിയും എസ് ഡി പിഐയും മുസ്ലിം ലീഗുമായി ചേർന്നു.ഈ തീവ്രവാദ സംഘടനകളെയും എസ്എൻഡിപി നേതൃത്വത്തെയും തുറന്നു കാട്ടണം. പാർട്ടി ന്യൂനപക്ഷ പ്രീണനം നടത്തുന്നു എന്ന പ്രചാരണം നേരിടണം. ക്രൈസ്തവരിലെ മുസ്ലിം വിരുദ്ധ വികാരം ബിജെപി പ്രയോജനപ്പെടുത്തി. നേതാക്കളുടെ ധാർഷ്ട്യം തിരുത്താൻ നടപടി വേണം. സാമൂഹ്യ മാധ്യമ പ്രചാരണത്തിൽ പാർട്ടി ഏറെ പിന്നിൽ എന്നും റിപ്പോർട്ട് പറയുന്നു.

'ഈ നിമിഷം മുതൽ മാറ്റം ആരംഭിക്കുന്നു', ബ്രിട്ടനിൽ വൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി, കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രി

 

 

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം