നിപ ഉറവിടം കണ്ടെത്താൻ വവ്വാലുകളുടെ സ്രവ സാമ്പിൾ പരിശോധിക്കും; കാട്ടുപന്നികളുണ്ടോയെന്നും അന്വേഷണം

Web Desk   | Asianet News
Published : Sep 06, 2021, 11:48 AM IST
നിപ ഉറവിടം കണ്ടെത്താൻ വവ്വാലുകളുടെ സ്രവ സാമ്പിൾ പരിശോധിക്കും; കാട്ടുപന്നികളുണ്ടോയെന്നും അന്വേഷണം

Synopsis

വവ്വാലുകളിൽ നിന്നും പന്നികളിൽ നിന്നുമാണ് നിപ വൈറസ് ബാധ പകരുന്നത് എന്നതിനാൽ രോ​ഗം സ്ഥിരീകരിച്ച മേഖലയിൽ കാട്ടു പന്നികളുടെ സാന്നിധ്യമുണ്ടോയെന്നും പരിശോധിക്കും. ഇതിനായി വനം വകുപ്പിൻ്റെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്

കോഴിക്കോട്: നിപ ഉറവിടം കണ്ടെത്താനുള്ള നടപടികൾ തുടങ്ങി. വവ്വാലുകളെ കണ്ടെത്തി സ്രവ സാമ്പിൾ ശേഖരിക്കാനായി മൃ​ഗ സംരക്ഷണ വകുപ്പ് ഉദ്യോ​ഗസ്ഥർ ചാത്തമം​ഗലം പാഴൂരിലെത്തി. സ്രവം സ്വീകരിച്ച് ഭോപ്പാലിലെ ലാബിലയച്ച് പരിശോധിക്കാനാണ് തീരുമാനം. രണ്ട് മാസം മുമ്പ് ചത്ത ആടിന്റെ രക്തവും സ്രവവും ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മൃ​ഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ കെ ബേബി പറഞ്ഞു. 

വവ്വാലുകളിൽ നിന്നും പന്നികളിൽ നിന്നുമാണ് നിപ വൈറസ് ബാധ പകരുന്നത് എന്നതിനാൽ രോ​ഗം സ്ഥിരീകരിച്ച മേഖലയിൽ കാട്ടു പന്നികളുടെ സാന്നിധ്യമുണ്ടോയെന്നും പരിശോധിക്കും. ഇതിനായി വനം വകുപ്പിൻ്റെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്