സുഭാഷ് വാസു പുറത്തേക്ക്? ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ ഇന്ന്

By Web TeamFirst Published Jan 20, 2020, 6:53 AM IST
Highlights

സാമ്പത്തിക തിരിമറികളിൽ സുഭാഷ് വാസുവിനോട് പാർട്ടി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മറുപടി നൽകാത്തതിന് പുറമെ വെള്ളാപ്പള്ളിക്കും തുഷാറിനമെതിരെ കൂടുതൽ ആരോപണങ്ങളുമായി സുഭാഷ് വാസു പരസ്യമായി രംഗത്തെത്തിയിരുന്നു. 

ചേര്‍ത്തല: പാർട്ടിയിൽ വിമത നീക്കം ശക്തമാക്കിയ സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്ന് പുറത്താക്കിയേക്കും. സുഭാഷ് വാസുവിനെതിരായ അച്ചടക്ക നടപടി ചർച്ച ചെയ്യാൻ ഇന്ന് ബിഡിജെഎസ് സംസ്ഥാന കൗൺസിൽ ചേർത്തലയിൽ ചേരും. സാമ്പത്തിക തിരിമറികളിൽ സുഭാഷ് വാസുവിനോട് പാർട്ടി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മറുപടി നൽകാത്തതിന് പുറമെ വെള്ളാപ്പള്ളിക്കും തുഷാറിനമെതിരെ കൂടുതൽ ആരോപണങ്ങളുമായി സുഭാഷ് വാസു പരസ്യമായി രംഗത്തെത്തിയിരുന്നു. സുഭാഷ് വാസുവിനെ പുറത്താക്കണമെന്ന പ്രമേയങ്ങൾ ബിഡിജെഎസ് ജില്ലാ കമ്മിറ്റികൾ പാസ്സാക്കിയിരുന്നു.

പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ആയിരിക്കെ തട്ടിപ്പ് കേസിൽ പ്രതി ആകുകയും നേതൃത്വത്തിന് എതിരെ പരസ്യമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത സുഭാഷ് വാസുവിനെ ഉടൻ പുറത്താക്കണം എന്ന വികാരം പാർട്ടിയിൽ ശക്തമാണ്. വിമതനീക്കം ശക്തമാക്കിയ സുഭാഷ് വാസുവിനെ എത്രയും വേഗം പുറത്താക്കുകയാണ് ഔദ്യോഗിക വിഭാഗത്തിന്‍റെ ലക്ഷ്യം.  അതിനിടെ, എസ്എൻഡിപിയുടെ മാവേലിക്കര ഓഫീസിൽ നിന്ന് സുഭാഷ് വാസു പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചെന്ന് യൂണിയൻ അഡ്മിനിസ്ട്രേറ്റർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 



 

click me!