'എൻഡിഎയിൽ തുടരാൻ താല്പര്യം ഇല്ല', ബിഡിജെഎസിലെ ഒരു വിഭാഗം ഇന്ന് പാർട്ടി വിടും, പുതിയ പാർട്ടി രൂപീകരിക്കും

By Web TeamFirst Published Feb 4, 2021, 8:36 AM IST
Highlights

ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി മാരായ എൻ കെ നീലകണ്ടൻ, കെ കെ ബിനു, ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ പാർട്ടി. തുഷാർ വെള്ളാപ്പള്ളിയുടെ വിശ്വസ്തനായിരുന്നു ഗോപകുമാർ. 

കൊച്ചി: എൻഡിഎയുടെ കേരളത്തിലെ പ്രധാന ഘടകകക്ഷിയായ തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസിൽ പിളർപ്പ്. ഒരു വിഭാഗം ഇന്ന് പാർട്ടി വിടും. പുതിയ പാർട്ടി രൂപീകരിക്കാനാണ് തീരുമാനം. ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എൻ കെ നീലകണ്ഠൻ, കെ കെ ബിനു, ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ പാർട്ടി. തുഷാർ വെള്ളാപ്പള്ളിയുടെ വിശ്വസ്തനായിരുന്നു ഗോപകുമാർ. കൊച്ചിയിൽ ഇന്ന് പുതിയ പാർട്ടി പ്രഖ്യാപിക്കും.

എൻഡിഎ മുന്നണിയിൽ തുടരാൻ താല്പര്യം ഇല്ലാത്തതിനാലാണ് പാർട്ടി വിടാനും പുതിയ പാർട്ടി രൂപീകരിക്കാനും തീരുമാനമെടുത്തതെന്നാണ് വിവരം. പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫുമായി സഹകരിക്കാനാണ് തീരുമാനം. മുന്നണിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കളുമായി ചർച്ചകൾ നടത്തി. 

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയുടെ കേരള സന്ദർശനം തുടരുന്നതിനിടെയാണ് എൻഡിഎയെ ഞെട്ടിച്ച് പ്രധാന ഘടകകക്ഷി പിളർപ്പിലേക്ക് നീങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ എൻഡിഎയിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ തുഷാർ വെള്ളാപ്പള്ളി ഒരുങ്ങുന്നതിനിടെയാണ് പാർട്ടിയിൽ പിളർപ്പ്. 

 

click me!