'2018 ആവര്‍ത്തിക്കരുത്, ഡാമുകള്‍ തുറക്കുമ്പോള്‍ ജാഗ്രത വേണം'; പ്രതിപക്ഷ നേതാവ്

By Web TeamFirst Published Aug 9, 2019, 11:54 AM IST
Highlights

സുരക്ഷാ ക്രമീകരണങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് കളക്ടർമാർ അറിയിച്ചത് കൊണ്ടാണ് രാഹുല്‍ ഗാന്ധി എത്താത്തത്.

തിരുവനന്തപുരം: ഡാമുകൾ തുറന്നു വിടുമ്പോൾ ജാഗ്രത വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2018 ആവർത്തിക്കരുതെന്നും വീഴ്ചക്കുറവുകൊണ്ട് ജനങ്ങൾ ദുരിതത്തിലാകരുതെന്നും ചെന്നിത്തല പറഞ്ഞു.

സുരക്ഷാ ക്രമീകരണങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് കളക്ടർമാർ അറിയിച്ചത് കൊണ്ടാണ് രാഹുല്‍ ഗാന്ധി എത്താത്തത്. മൂന്ന് കളക്ടര്‍മാരാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

അതേസമയം കേരളത്തിലെയും പ്രത്യേകിച്ച് വയനാട്ടിലെ മഴയും മണ്ണിടിച്ചിലും  രാഹുല്‍ ഗാന്ധി  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. അടിയന്തര സഹായങ്ങളും ആവശ്യപ്പെട്ടു. കാലവര്‍ഷക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പും നൽകിയതായി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് വ്യക്തമാക്കി.

സംസ്ഥാനത്ത്‌, പ്രത്യേകിച്ച്‌ വയനാട്ടിൽ അതിരൂക്ഷമായ മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിൽ എം പി അടിയന്തര സഹായങ്ങൾക്കായി പ്രധാനമന്ത്രിയോട് സംസാരിച്ചു. കാലവര്‍ഷക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പും നൽകി

— Rahul Gandhi - Wayanad (@RGWayanadOffice)
click me!