
കുമളി: ഇടുക്കി കുമളി ചോറ്റുപാറ ജനവാസ മേഖലയിൽ കരടിയിറങ്ങി. ഇന്നലെ രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിലെ ആനന്ദന്റെ വീടിന് സമീപമാണ് കരടിയെത്തിയത്. വീടിനു മുന്നിൽ വളർത്തിയിരുന്ന നായയെ കരടി ആക്രമിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് കരടി പിന്നീട് തിരികെ മടങ്ങിപ്പോവുകയായിരുന്നു. ജനവാസ മേഖലയിൽ കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്. ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുന്ന കരടിയെ ഉടൻ തന്നെ കൂട് സ്ഥാപിച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam