ഓണത്തല്ലല്ല, മദ്യത്തല്ല്; തിരുവോണ ദിനം എറണാകുളത്തെ ബാറിന് മുന്നില്‍ കൂട്ടത്തല്ല്

By Web TeamFirst Published Sep 8, 2022, 10:19 PM IST
Highlights

ബാറിലെ പാർക്കിംഗ് ഏരിയയിൽ തുടങ്ങിയ വാക്കുതർക്കം കൈയ്യാങ്കളിയിലെത്തുകയായിരുന്നു. പിന്നീട് ചേരിതിരിഞ്ഞ് കൂട്ടത്തല്ലായിരുന്നു.

കൊച്ചി: തിരുവോണ ദിവസം കോതമംഗലം നഗരമധ്യത്തിലെ ബാറിന് മുന്നിൽ കൂട്ടത്തല്ല്. ബാറിന്‍റെ പാർക്കിംഗ് ഏരിയയിലാണ് മദ്യപിക്കാനെത്തിയവർ തമ്മിൽ ചേരിതിരിഞ്ഞ് അടികൂടിയത്. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. ബാറിലെ പാർക്കിംഗ് ഏരിയയിൽ തുടങ്ങിയ വാക്കുതർക്കം കൈയ്യാങ്കളിയിലെത്തുകയായിരുന്നു. പിന്നീട് ചേരിതിരിഞ്ഞ് കൂട്ടത്തല്ലായിരുന്നു. പത്ത് പേരിലധികം പേർ ചേർന്ന് സംഘട്ടനമായി. ബാർ അധികൃതർ സംഭവം കോതമംഗലം പൊലീസിനെ അറിയിച്ചു. പൊലീസെത്തുന്നതിന്‍റെ സൂചന കിട്ടിയതും അടിപിടി സംഘം ഇരുട്ടിൽ ഓടിമറിഞ്ഞു. വാഹനങ്ങളിലായി ബാറിന്‍റെ പരിസരത്ത് നിന്നുപോയി. നിലവിൽ ആരും പരാതി നൽകാത്തതിനാൽ കേസെടുക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ പൊലീസ് തുടങ്ങി.

കടം വാങ്ങിയ പണം തിരികെ കിട്ടാന്‍ 14 കാരനെ തട്ടിക്കൊണ്ടുപോയി, ഫിസിയോതെറാപിസ്റ്റ് പിടിയില്‍

 കൊട്ടിയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ മുഖ്യപ്രതിയായ സൈദലിയാണ് പിടിയിലായത്. ഇന്നലെ വൈകിട്ടാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ക്വട്ടേഷന്‍ നൽകിയ ഫിസിയോതെറാപിസ്റ്റ് സൈദലി പിടിയിലായത്. നേരത്തെ അറസ്റ്റിലായ മാര്‍ത്താണ്ഡം സ്വദേശി ബിജുവിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പതിനാലുകാരന്‍റെ അമ്മ, 10 ലക്ഷം രൂപ ഫിസിയോതെറാപ്പിസ്റ്റിന്‍റെ അമ്മയുടെ കയ്യിൽ നിന്നും വാങ്ങിയിരുന്നു. ഈ പണം തിരികെ വാങ്ങിയെടുക്കാനാണ് പ്രതി ക്വട്ടേഷന്‍ നൽകിയത്. മാര്‍ത്താണ്ഡത്തെ ക്വട്ടേഷന്‍ സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിൽ. 

തിങ്കളാഴാച്ച രാത്രിയാണ് പതിനാലുകാരനെ ഒന്‍പതംഗ സംഘം തട്ടിക്കൊണ്ട് പോയത്. അച്ഛനും അമ്മയും വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. എതിർത്ത സഹോദരിയെ അടിച്ചുവീഴ്ത്തിയാണ് കുട്ടിയെ ബലമായി കാറിൽ കയറ്റികൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരാണ് ഇതുവരെ പിടിയിലായത്. ഇനി ക്വട്ടേഷന്‍ സംഘത്തിലെ ഏഴു പേർ പിടിയിലാകാനുണ്ട്. ഇവര്‍ തമിഴ്നാട്ടിൽ ഒളിവിൽ കഴിയുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. തമിഴ്നാട് പൊലീസിന്‍റെ സഹായത്തോടെ മുഴുവൻ പ്രതികളേയും കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

click me!