സംഭാവന കൊടുത്ത തുക കുറ‍ഞ്ഞതിന് സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയതായി പരാതി

Published : Aug 27, 2019, 09:03 AM ISTUpdated : Aug 27, 2019, 09:04 AM IST
സംഭാവന കൊടുത്ത തുക കുറ‍ഞ്ഞതിന് സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയതായി പരാതി

Synopsis

ദുരിതാശ്വാസ ധനസമാഹരണത്തിനായി എത്തിയ സിപിഎം കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള സംഘത്തിന് നൂറു രൂപയാണ് കടയുടമ നല്‍കിയത്. എന്നാൽ തുക കുറഞ്ഞെന്ന് പറഞ്ഞ് തിരികെ നല്‍കിയ സംഘം തിരികെ പോകും വഴി ചുമരിലെ സ്റ്റിക്കര്‍ നശിപ്പിക്കുകയായിരുന്നു. 

കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയ സംഭാവന കുറഞ്ഞു പോയെന്ന കാരണത്താൽ കടയിലെ ജീവനക്കാരനെ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തതായി പരാതി. കൊച്ചി ഇടപ്പള്ളി കുന്നുംപുറത്ത് പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറില്‍ ഓഗസ്റ്റ് പതിനഞ്ചിനാണ് സംഭവം. 

വാർഡ് കൗൺസിലർ ജഗദംബിക സുദർശന്‍റെ നേതൃത്വത്തിൽ പിരിവിനെത്തിയ സിപിഎം പ്രവർത്തകരാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് ബ്യൂട്ടി പാര്‍ലര്‍ ഉടമയായ മനു പറയുന്നത്. ദുരിതാശ്വാസ ധനസമാഹരണത്തിനായി എത്തിയവര്‍ക്ക് നൂറു രൂപയാണ് കടയുടമ നല്‍കിയത്. എന്നാൽ തുക കുറഞ്ഞു പോയെന്നാരോപിച്ച് കൗൺസിലറും സംഘവും പണം തിരികെ നൽകി. 

തിരികെ പോകുന്നതിനിടെ സംഘം കടയിലെ സ്റ്റിക്കറില്‍ കേടുപാടുണ്ടാക്കിയത് ചോദ്യം ചെയ്തതോടെ കടയിലെ ജീവനക്കാരെ കയ്യേറ്റം ചെയ്തതെന്നാണ് പരാതി. സംഭവത്തിന് ശേഷം സിപിഎം നേതാക്കള്‍ നിരന്തരമായി ഭീഷണിപ്പെടുത്തുകയാണെന്നും കടയുടമ പരാതിപ്പെടുന്നു. ഉടമ നല്‍കിയ പരാതിയില്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് പൊലീസ് കേസെടുത്തതെന്നും വിമര്‍ശനമുണ്ട്. 

മുടിവെട്ടിന്‍റെ പേരില്‍ ലഹരി മരുന്ന് കച്ചവടമാണ് ബ്യൂട്ടിപാര്‍ലറില്‍ നടക്കുന്നത്. സംശയാസ്പദമായ കാര്യങ്ങള്‍ കണ്ടത് ചോദ്യം ചെയ്തപ്പോള്‍ എന്നെ തെറിവിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. അതു മറച്ചു വയ്ക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരോ കള്ളക്കഥകള്‍ ഉണ്ടാക്കുന്നത്  -  സിപിഎം കൗണ്‍സിലര്‍ ജഗദംബിക സുദര്‍ശന്‍ 

കടയിലുണ്ടായ നാശത്തിന് നഷ്ടപരിഹാരം തേടിയാണ് കേസ് കൊടുത്തത്. എന്നാല്‍ ഇപ്പോള്‍ അതിന്‍റെ പേരില്‍ നിരന്തരം ഭീഷണി നേരിടുകയാണ്. ഒരു കുടുംബമൊക്കെയുള്ള സാധാരണക്കാരനാണ് ഞാന്‍. ഇവര്‍ ഇങ്ങനെ തുടങ്ങിയാല്‍ എങ്ങനെയാണ് ജീവിക്കാനാവുക - കടയുടമയായ മനു 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യാത്രക്കാരെ വിവരം അറിയിച്ചില്ല, എയർ ഇന്ത്യ ജീവനക്കാർ കരുതലോടെ പെരുമാറി; ദുബായിൽ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി!
കോൺഗ്രസ്സുമായുള്ള വിവാദങ്ങൾ തുടർന്നുകൊണ്ടുപോകാൻ താല്പര്യമില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖർ; 'തെറ്റുകൾ തിരുത്തിയാൽ എൻഡിഎയുമായി സഹകരിക്കും'