തേനീച്ച കൂട്ടത്തോടെ പാഞ്ഞെത്തി കുത്തി; പത്തോളം പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം

Published : Jan 25, 2026, 08:08 PM IST
bee attack

Synopsis

മുടപ്പല്ലൂർ കുറുപ്പത്തറ കളരിക്കൽ സതീഷ് (38), ഭാര്യ സുകന്യ (32) രവി എന്നിവർക്കും മറ്റു ഏഴ് പേർക്കുമാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

പാലക്കാട്: പാലക്കാട് വടക്കഞ്ചേരി മുടപ്പല്ലൂരിൽ തേനീച്ച കുത്തേറ്റ് പത്തോളം പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. മുടപ്പല്ലൂർ കുറുപ്പത്തറ കളരിക്കൽ സതീഷ് (38), ഭാര്യ സുകന്യ (32) രവി എന്നിവർക്കും മറ്റു ഏഴ് പേർക്കുമാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സതീഷിൻ്റെ പരിക്ക് അതീവ ഗുരുതരമായതിനാൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.

കൂട്ടത്തോടെ വന്ന തേനീച്ച കുട്ടം പ്രദേശത്തുള്ളവരെ ആക്രമിക്കുകയായിരുന്നു. പിന്നീട് പലരും വീട് അടച്ച് അകത്തിരുന്നു. വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് പരിശോധന നടത്തി. രാത്രിയോടെ തേനീച്ചകൾ കൂട്ടമായിരിക്കുന്ന സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇത് നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മമ്മൂട്ടിയുടെ പത്മ പുരസ്‌കാര നേട്ടം: ഞങ്ങൾക്ക് ഇപ്പോഴെങ്കിലും ആ സന്തോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി
വമ്പൻ പ്രഖ്യാപനവുമായി വ്യവസായ മന്ത്രി പി രാജീവ്; 'എല്ലാ പഞ്ചായത്തുകളിലും സൗജന്യ മെഡിക്കൽ ഷോപ്പ് ആരംഭിക്കും'