സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയത് 28 ശതമാനം മഴയുടെ കുറവെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ കണക്ക്. ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 17 വരെയുള്ള കണക്കാണ് കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ടത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയത് 28 ശതമാനം മഴയുടെ കുറവെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ കണക്ക്. ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 17 വരെയുള്ള കണക്കാണ് കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ടത്. ഏറ്റവും മഴ കുറവ് ഉണ്ടായിരിക്കുന്നത് വയനാട്ടിലാണ്. 54% മഴയുടെ കുറവാണ് വയനാട്ടിൽ രേഖപ്പെടുത്തിയത്. ഇടുക്കിയിൽ 47 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. എൽ നിനോ പ്രതിഭാസമാണ് ഇത്തവണ കേരളത്തിൽ കാലവർഷം ദുർബലമാകാൻ കാരണം. ഇതിനു പുറമേ സംസ്ഥാനത്ത് അതികഠിനമായ ചൂടും തുടരുകയാണ്. സംസ്ഥാനത്ത് പുനലൂരിലാണ് ഏറ്റവും ഉയർന്ന താപനില ഇന്ന് രേഖപ്പെടുത്തിയത്. 37 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ 35.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. എന്നാൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.

YouTube video player