സെക്രട്ടേറിയറ്റ് തീപ്പിടിത്തം; ഡിജിപി അന്വേഷണം മാത്രം സ്വീകാര്യമല്ലെന്ന് ബെന്നി ബെഹ്നാൻ

Published : Aug 26, 2020, 11:17 AM IST
സെക്രട്ടേറിയറ്റ് തീപ്പിടിത്തം; ഡിജിപി അന്വേഷണം മാത്രം സ്വീകാര്യമല്ലെന്ന് ബെന്നി ബെഹ്നാൻ

Synopsis

എൻഐഎ യുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായി. നേരത്തെ ഫയലുകൾ പിടിച്ചെടുക്കേണ്ടതായിരുന്നു.

കൊച്ചി: സെക്രട്ടേറിയറ്റിലെ തീപ്പിടിത്തത്തെ കുറിച്ച് ഡിജിപി അന്വേഷണം മാത്രം പോരെന്ന് യുഡിഎഫ് കൺവീനര്‍ ബെന്നി ബെഹ്നാൻ. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട തന്ത്ര പ്രധാന ഫയലുകൾ സൂക്ഷിക്കുന്ന ഇടത്താണ് തീ പടർന്നത്. ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ട്. എൻ ഐ എ യുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായി. നേരത്തെ ഫയലുകൾ പിടിച്ചെടുക്കേണ്ടതായിരുന്നു എന്നും ബെന്നി ബെഹ്നാൻ പറഞ്ഞു. 

പ്രശ്നത്തിൽ ഹൈക്കോടതി സ്വമെധയാ കേസെടുക്കണം.അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ തന്നെ നടക്കണമെന്നും ബെന്നി ബെഹ്നാൻ ആവശ്യപ്പെട്ടു. പിണറായി പറയുന്ന യാഥാര്‍ത്ഥ പുകമറ ആണ് ഇപ്പോൾ പുറത്ത്‌ വന്നതെന്നും ബെന്നി ബെഹ്നാൻ ആരോപിച്ചു

PREV
click me!

Recommended Stories

ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ