പിണറായി പടക്കളത്തിൽ ആയുധം ഉപേക്ഷിക്കുന്ന ഭീരു: ബെന്നി ബഹന്നാൻ എംപി

Web Desk   | Asianet News
Published : Jun 09, 2020, 01:16 PM ISTUpdated : Jun 09, 2020, 01:55 PM IST
പിണറായി പടക്കളത്തിൽ ആയുധം ഉപേക്ഷിക്കുന്ന ഭീരു: ബെന്നി ബഹന്നാൻ എംപി

Synopsis

ക്വാറന്റൈൻ വിഷയവുമായി ബന്ധപ്പെട്ട് കോടതിയിൽ പോകണമോയെന്ന് യുഡിഎഫ് ആലോചിച്ച് തീരുമാനിക്കും

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ പടക്കളത്തിൽ ആയുധം ഉപേക്ഷിക്കുന്ന ഭീരുവായി മാറിയെന്ന് ബെന്നി ബെഹന്നാൻ എംപി. കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാന സർക്കാർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ശരിയായ രീതിയിലല്ല നടത്തുന്നത്. ഇത് കൊവിഡ് വ്യാപനം കൂടാൻ കാരണമായി. സംസ്ഥാനത്ത് കുടുംബവ്യാപനമാണ് ഇപ്പോൾ നടക്കുന്നത്. സർക്കാർ നടപടികളാണ് ഇത്തരത്തിൽ കൊവിഡ് വർധിക്കാൻ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ക്വാറന്റൈൻ വിഷയവുമായി ബന്ധപ്പെട്ട് കോടതിയിൽ പോകണമോയെന്ന് യുഡിഎഫ് ആലോചിച്ച് തീരുമാനിക്കും. കേരള കോൺഗ്രസ് തർക്കത്തിൽ നാളെ പരിഹാരമുണ്ടാകും. യുഡിഎഫിലെ കക്ഷി നിലയിൽ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവർക്ക് നിരാശപ്പെടേണ്ടിവരുമെന്നും ബെന്നി ബഹന്നാൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി