ബെവ്‍ക്യൂ ചൊവ്വാഴ്‍ച മുതല്‍ പൂര്‍ണ്ണ സജ്ജം; നാളത്തേക്കുള്ള ടോക്കണ്‍ ഇന്ന് ആറര മുതല്‍

By Web TeamFirst Published May 29, 2020, 5:50 PM IST
Highlights

ആപ്പിന്‍റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായ പരിമിതികളെക്കുറിച്ച് എക്‌സൈസ് മന്ത്രി ടി പി രാകൃഷ്ണൻ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബെവ്‍ക്യൂ അപ്പ് തിങ്കളാഴ്‍ച മുതല്‍ പൂര്‍ണ്ണ സജ്ജമാകുമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി.  ദിവസവും 4.5 ലക്ഷം ഉപഭോക്താക്കള്‍ക്ക് മദ്യം നല്‍കാന്‍ കഴിയുമെന്നാണ് എംഡിയുടെ അറിയിപ്പ്. ഇന്ന് വൈകിട്ട് 6.30 മുതല്‍ നാളേക്കുള്ള ടോക്കണ്‍ നല്‍കും. മെയ് 31 (ഞായറാഴ്‍ച) ജൂണ്‍ ഒന്ന് (ഡ്രൈ ഡേ) തിയതികളില്‍ മദ്യവിതരണം ഉണ്ടാകില്ല. 

ആപ്പിന്‍റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായ പരിമിതികളെക്കുറിച്ച് എക്‌സൈസ് മന്ത്രി ടി പി രാകൃഷ്ണൻ സംസ്ഥാന ബിവറേജസ് കോർപറേഷനിൽ നിന്നും സ്റ്റാർട്ടപ്പ് മിഷനിൽ നിന്നും വിശദമായ റിപ്പോർട്ട് തേടി.  ഇതുസംബന്ധിച്ചു നടന്ന പ്രവർത്തനങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി വിലയിരുത്തി. ഉപഭോക്താക്കൾക്ക് മൊബൈൽ ആപ്പ് വഴി ടോക്കൺ ലഭ്യമാക്കാനുള്ള സംവിധാനത്തിലെ പോരായ്മകൾ പരിഹരിച്ചതായി യോഗം വിലയിരുത്തി. 

Read More: ബെവ്ക്യൂ ആപ്പ്: പ്രശ്നങ്ങൾക്ക് കാരണം നിർമ്മാണ കമ്പനിയുടെ പരിചയക്കുറവ്

Read More: ബെവ്ക്യൂ ആപ്പിനെ കൈവിടാതെ സർക്കാർ, തകരാറുകൾ പരിഹരിച്ച് മുന്നോട്ട് പോകും

 

click me!