ബെവ്ക്കോ ജീവനക്കാരിക്ക് കൊവിഡ് ഇല്ല; പരിശോധനാ ഫലം നെഗറ്റീവ്

Published : Mar 23, 2020, 05:30 PM ISTUpdated : Mar 23, 2020, 05:45 PM IST
ബെവ്ക്കോ ജീവനക്കാരിക്ക് കൊവിഡ് ഇല്ല; പരിശോധനാ ഫലം നെഗറ്റീവ്

Synopsis

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ സ്രവ പരിശോധനയിലാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയത്.   

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ബെവ്ക്കോ ജീവനക്കാരിക്ക് കൊവിഡ്-19 ഇല്ലെന്ന് പരിശോധനാ ഫലം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ സ്രവ പരിശോധനയിലാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയത്. 

പനി ബാധിച്ചതിനെ തുടർന്ന് ഇവരെ ആദ്യം ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കൊവിഡ് ബാധയാണെന്ന സംശയത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. പവർഹൗസ് റോഡിലെ ബെവ്ക്കോ ഔട്ട് ലെറ്റിൽ ജോലി ചെയ്യുന്ന മറ്റൊരു ജീവനക്കാരനെയും പനിയെ തുടർന്ന് വീട്ടിൽ നിരീക്ഷത്തിലാക്കിയിരിക്കുകയാണ്. 

PREV
click me!

Recommended Stories

മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ ആലോചന; രാത്രിയാത്രാ വിലക്കിന് പുറമെ സ്കൂൾ സമയത്തിലും ക്രമീകരണം വരുത്തി
അതിവേ​ഗ നീക്കവുമായി രാഹുൽ, രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യഹർജി നൽകി, സെഷൻസ് കോടതിയിൽ ഹർജി