മദ്യ വില്‍പ്പന മൂന്നിലൊന്നായി ഇടിഞ്ഞു, നേട്ടം ബാറുകള്‍ക്ക്; ബിവറേജസ് കോര്‍പ്പറേഷനെ ആപ്പിലാക്കി ബെവ്ക്യൂ ആപ്പ്

By Web TeamFirst Published Aug 12, 2020, 7:11 AM IST
Highlights

കഴിഞ്ഞ മാസം ബിവറേജസ് കോര്‍ഡപ്പറേഷന്‍റെ വില്‍പ്പനശാലകള്‍ വഴി 380 കോടിയുടെ വില്‍പ്പനായാണ് നടന്നത്. എന്നാല്‍ വെയര്‍ഹൗസില്‍ നിന്നും ബാറുകള്‍ വഴി 766 കോടിയുടെ മദ്യം വിറ്റു. 

തിരുവനന്തപുരം: ബവ്ക്യൂ ആപ്പ് ബിവറേജസ് കോര്‍പ്പറേഷന് വലിയ തിരിച്ചടിയാകുന്നു. ബവ്ക്യൂ ആപ്പിലൂടെ മദ്യം വിതരണം ചെയ്ത് തുടങ്ങിയ ശേഷം വില്‍പ്പന മൂന്നിലൊന്നായി ഇടിഞ്ഞെന്നും, ബാറുകള്‍ക്ക് വന്‍ നേട്ടമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് ബവ്കോ ജീവനക്കാരുടെ സംഘടന ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി.ക്ക് കത്ത് നല്‍കി

ബിവറേജസ് കോര്‍പ്പറേഷന്‍റെ വില്‍പ്പനശാലകളില്‍ പ്രതിദനം ശരാശരി 35 കോടിയുടെ വി‍പ്പനയാണുണ്ടായിരുന്നത്.ബാറുകളില്‍ ഇത് 10 കോടിയോളമായിരുന്നു. ബവ്കോ ആപ്പ് ബറുകളുടെ വില്‍പ്പനയില്‍ വന്‍ കുതിപ്പാണുണ്ടാക്കിയത്. കഴിഞ്ഞ മാസം ബിവറേജസ് കോര്‍ഡപ്പറേഷന്‍റെ വില്‍പ്പനശാലകള്‍ വഴി 380 കോടിയുടെ വില്‍പ്പനായാണ് നടന്നത്. 

എന്നാല്‍ വെയര്‍ഹൗസില്‍ നിന്നും ബാറുകള്‍ വഴി 766 കോടിയുടെ മദ്യം വിറ്റു. ഈ നില തുടര്‍ന്നാല്‍ ബെവ്കോയ്ക്ക് കെസ്ആര്‍ടിസിയുടെ സ്ഥിതിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരുടെ സംഘടന എംഡിക്ക് കത്തയച്ചത്.  ബിവറേജസ് കോര്‍പ്പറേഷന്‍റെ വില്‍പ്പനശാലകളില്‍ ജീവനക്കാര്‍ക്ക് മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലേത് പോലെ കൊവിഡ് കാല പരിഗണനയില്ല.

രാവിലെ 9 മുതല്‍ വൈകിട്ട 5 വരെ എല്ലാ ജിവനക്കാരും പ്രവര്‍ത്തിക്കണം. ഒരാള്‍ക്ക് കൊവിഡ് വന്നാല്‍ മുഴുവന്‍ തൊഴിലാളികളും നിരീക്ഷണത്തല്‍ പോകേണ്ട സാഹചര്യമാണുള്ളത്. പകുതി ജീവനക്കാരെ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ നിയോഗിച്ച് ഈ പ്രശ്നം പരിഹരിക്കണെന്നും ആവശ്യമുയരുന്നു.

click me!