ക്രൂരകൊലപാതകം, പിന്നാലെ റോസ്‍ലിന്‍റെ മോതിരം 2000 രൂപയ്‍ക്ക് ഭഗവല്‍ സിംഗ് പണയംവെച്ചു

Published : Oct 17, 2022, 04:31 PM ISTUpdated : Oct 17, 2022, 09:37 PM IST
ക്രൂരകൊലപാതകം, പിന്നാലെ റോസ്‍ലിന്‍റെ മോതിരം 2000 രൂപയ്‍ക്ക് ഭഗവല്‍ സിംഗ് പണയംവെച്ചു

Synopsis

റോസ്‍ലിന്‍റെ കൊലപാതകത്തിന് ശേഷം ജൂൺ 9 നാണ് ഭഗവൽ സിംഗ് നാട്ടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നേരിട്ടെത്തി സ്വർണം പണയം വച്ചത്. 

പത്തനംതിട്ട: ക്രൂര കൊലപാതകത്തിന് പിന്നാലെ റോസ്‍ലിന്‍റെ മോതിരം ഭഗവല്‍ സിംഗ് പണയവെച്ചെന്ന് പൊലീസ്. 700 മില്ലി ഗ്രാം മാത്രം തൂക്കമുള്ള മോതിരം പണയംവെച്ച് 2000 രൂപയാണ് ഭഗവല്‍ സിംഗ് വാങ്ങിയത്. റോസ്‍ലിന്‍റെ കൊലപാതകത്തിന് ശേഷം ജൂൺ 9 നാണ് ഭഗവൽ സിംഗ് നാട്ടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നേരിട്ടെത്തി സ്വർണം പണയം വച്ചത്. ജൂൺ എട്ടിനായിരുന്നു റോസ്‍ലിനെ കാണാതായത്. തട്ടിക്കൊണ്ടുപോയ ദിവസം തന്നെ കൊലപാതകവും നടന്നു. കൊലയ്ക്ക് പിറ്റേന്നാണ് സിംഗ് സ്വർണം പണയം വെച്ചത്. കൂടുതൽ സ്വർണം പണയം വെച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.

കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി കൊലപാതകത്തിന് ശേഷം കവര്‍ന്ന സ്വര്‍ണാഭരണങ്ങളും പൊലീസ് കണ്ടെടുത്തു. കൊച്ചിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ച കൊല്ലപ്പെട്ട പത്മയുടെ ആഭരണങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ഷാഫിയെ പണമിടപാട് സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്താണ് പൊലീസ് സ്വർണാഭണങ്ങൾ കണ്ടെടുത്തത്. കൊച്ചി ഗാന്ധിനഗറിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പത്മയുടെ 39 ഗ്രാം വരുന്ന സ്വർണാഭരണങ്ങളാണ് മുഹമ്മദ് ഷാഫി പണയം വച്ചിരുന്നത്. 1,10,000 രൂപയാണ് സ്വർണം പണയം വച്ച് ഇവിടെ നിന്ന് മുഹമ്മദ് ഷാഫി വാങ്ങിയത്.ഇതിൽ 40000 രൂപ ഭാര്യക്ക് നൽകിയെന്നാണ് മുഹമ്മദ് ഷാഫി പൊലീസിനു നൽകിയിട്ടുള്ള മൊഴി. മുഹമ്മദ് ഷാഫി പണയം വച്ച സ്വര്‍ണാഭരണങ്ങള്‍  പത്മത്തിന്‍റേത് തന്നെയെന്ന് പണമിടപാട് സ്ഥാപനത്തിലെത്തിയ മകനും സഹോദരിയും തിരിച്ചറിഞ്ഞു.

അതിനിടെ ഇലന്തൂരില്‍ നരബലിക്ക് ഇരകളായവരെ അതിക്രൂരമായാണ് പ്രതികള്‍ കൊലപ്പെടുത്തിയെന്നതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കൊല്ലപ്പെട്ട റോസ് ലിന്‍റെ ശരീരം മുഴുവൻ കത്തികൊണ്ട് വരഞ്ഞു. ഇരകൾ പിടഞ്ഞ് പിടഞ്ഞ് മരിക്കുന്നത് നരബലിയുടെ പുണ്യം കൂട്ടുമെന്നായിരുന്നു ഷാഫി കൂട്ടുപ്രതികളോട് പറഞ്ഞത്. റോസ്‍ലിന്‍റെ കൈയും കാലും കട്ടിലിന്‍റെ നാല് വശങ്ങളിലായി കെട്ടിയിട്ടു. വായിൽ തുണി തിരുകി. ശരീരം മുഴുവൻ കറിക്കത്തികൊണ്ട് ഒന്നാം പ്രതി ഷാഫി വരഞ്ഞു. എല്ലാം കണ്ടുകൊണ്ട് നിന്ന ലൈലയുടെ കൈയ്യിലേക്ക് കത്തി പിടിപ്പിച്ചതും ഷാഫി തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. ലൈലയും റോസ്‍ലിന്‍റെ സ്വകാര്യ ഭാഗങ്ങളിലടക്കം അതിക്രൂരമായി മർദിച്ചു. തെളിവെടുപ്പിനിടെയാണ് പ്രതികൾ ഇക്കാര്യങ്ങൾ പറഞ്ഞത്. അതേസമയം, വൈദ്യപരിശോധനക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ച പ്രതികളുടെ പരിശോധന നടപടികൾ പൂർത്തിയായി. ഷാഫിയുടെയും ഭഗവൽ സിംഗിന്‍റെയും ഡി എൻ എ സാമ്പിൾ ശേഖരിച്ചു. 

PREV
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം