09:57 PM (IST) Feb 03

Malayalam Live News:അമേരിക്കക്ക് വഴങ്ങില്ല, ഇറാന്‍റെ നിലപാട് പ്രഖ്യാപിച്ച് ഖമനേയി; 'സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുനൽകില്ല', ആണവ ചർച്ചകളിൽ പുതിയ പ്രതിസന്ധി?

അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുനൽകില്ലെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഉപദേഷ്ടാവ് വ്യക്തമാക്കി

Read Full Story
09:15 PM (IST) Feb 03

Malayalam Live News:ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവൽ സൗദിയിൽ; നിർണായക കൂടിക്കാഴ്ചകൾക്ക് സാധ്യത

ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ സൗദിയിലെത്തി. റിയാദിൽ ഇന്ത്യൻ അംബാസഡർ സുഹൈൽ അജാസ് ഖാൻ അദ്ദേഹത്തെ സ്വീകരിച്ചു

Read Full Story
08:38 PM (IST) Feb 03

Malayalam Live News:നിയമസഭാ തെരഞ്ഞെടുപ്പ് - യുഡിഎഫിൽ സീറ്റ് വിഭജന ചര്‍ച്ച തുടരുന്നു, ആര്‍എസ്പി- കോൺ​ഗ്രസ് ചര്‍ച്ചയിൽ ഇന്നും തീരുമാനമായില്ല

യുഡിഎഫിൽ സീറ്റ് വിഭജന ചര്‍ച്ച തുടരുന്നു. ആര്‍എസ്പിയും കോണ്‍ഗ്രസും തമ്മിൽ ഇന്ന് നടത്തിയ ചര്‍ച്ചയിൽ തീരുമാനമായില്ല.

Read Full Story
07:46 PM (IST) Feb 03

Malayalam Live News:ജയിക്കും മുന്നേ എംഎൽഎ ഓഫീസ് തുറന്ന ആളല്ലേ, മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞും നടന്നില്ലേ; 'അതിവേഗ പാത' ഓഫീസ് തുറന്നതിൽ ശ്രീധരന് മുഖ്യമന്ത്രിയുടെ പരിഹാസം

അതിവേഗ റെയിൽ പാതക്കായി സ്വന്തം നിലയിൽ ഓഫീസ് തുറന്ന ഇ ശ്രീധരനെ മുഖ്യമന്ത്രി പരിഹസിച്ചു. മുൻപ് ജയിക്കും മുന്നേ എംഎൽഎ ഓഫീസ് തുറന്നയാളാണ് ശ്രീധരനെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിണറായിയുടെ പരിഹാസം

Read Full Story
07:37 PM (IST) Feb 03

Malayalam Live News:ബിജെപി എംപി സി സദാനന്ദനെ അഭിനന്ദിച്ച് നരേന്ദ്രമോദിയും അമിത്ഷായും; ജീവിതത്തിലെ അസുലഭ മുഹൂർത്തമെന്ന് സദാനന്ദൻ

രാജ്യസഭയിലെ പ്രസം​ഗത്തിൽ ബിജെപി എംപി സി സദാനന്ദനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും. ഇത് ജീവിതത്തിലെ അസുലഭ മുഹൂർത്തമാണെന്ന് സദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.

Read Full Story
07:18 PM (IST) Feb 03

Malayalam Live News:പ്രധാനമന്ത്രിയേൽപ്പിച്ച ദൗത്യം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ തിരുവനന്തപുരത്തെത്തി; പിഎസ്എൽവി പരാജയങ്ങളിൽ അന്വേഷണം, അട്ടിമറിയില്ലെന്ന് നിഗമനം?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ പിഎസ്എൽവി വിക്ഷേപണങ്ങളിലെ തുടർപരാജയങ്ങളെക്കുറിച്ച് അന്വേഷിക്കാൻ തിരുവനന്തപുരത്തെ വിഎസ്എസ്‌സി സന്ദർശിച്ചു. ദൗത്യത്തിൽ അട്ടിമറിയില്ലെന്നാണ് പ്രാഥമിക നിഗമനമെന്നാണ് സൂചന

Read Full Story
07:16 PM (IST) Feb 03

Malayalam Live News:മണിപ്പൂരിൽ ബിജെപിയുടെ നിർണായക നീക്കം; പുതിയ സർക്കാർ രൂപീകരിക്കും, മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിം​ഗ്, ഉപമുഖ്യമന്ത്രി സ്ഥാനം കുക്കി വിഭാഗത്തിന്

മണിപ്പൂരിൽ പുതിയ സർക്കാർ രൂപീകരിക്കാൻ ബിജെപി. ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയായി സ്ഥാനം ഏൽക്കും.

Read Full Story
06:40 PM (IST) Feb 03

Malayalam Live News:വടകരയിൽ കുട്ടികളെ പീഡനത്തിനിരയാക്കി, ക്രൂരമായി മർദിച്ചു; കരുനാ​ഗപ്പള്ളി സ്വദേശിയായ പൂജാരി അറസ്റ്റിൽ

ഈ മാസം പതിനാറിനാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ സമ്പത്തിനെതിരെ വടകര പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചത്. പെണ്‍സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

Read Full Story
06:39 PM (IST) Feb 03

Malayalam Live News:ചടങ്ങിൽ ക്ഷണിച്ചില്ല, വി കെ പ്രശാന്ത് എംഎൽഎയുടെ വാഹനം തടഞ്ഞ് കൗൺസിലർ; കേസെടുത്ത് പൊലീസ്

എംഎൽഎ വി കെ പ്രശാന്തിനെ തടഞ്ഞതിന് കൗൺസിലർക്കെതിരെ കേസെടുത്തു. കൗൺസിലർ സുഗതനെതിരെയാണ് കേസെടുത്തത്.

Read Full Story
06:38 PM (IST) Feb 03

Malayalam Live News:4 സ്ഥലങ്ങൾ നിർദ്ദേശിച്ചു, പ്രധാനമന്ത്രിയെ അടക്കം കണ്ടു, ഇപ്പോ കിട്ടും എന്നായിരുന്നു പ്രതീക്ഷ; ബജറ്റിലെ എയിംസ് നിരാശയിലടക്കം വിമർശനവുമായി മുഖ്യമന്ത്രി

കേന്ദ്ര ബജറ്റിൽ എയിംസ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നിരാകരിച്ചുകൊണ്ട് കേരളത്തെ പൂർണ്ണമായി അവഗണിച്ചെന്ന് മുഖ്യമന്ത്രി. ഈ അവഗണനയ്ക്കെതിരെ പ്രതികരിക്കാത്ത കേരളത്തിലെ പ്രതിപക്ഷം ബിജെപിയുടെ ബി ടീമായി മാറിയെന്നും, വികസനത്തെ എതിർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു

Read Full Story
06:27 PM (IST) Feb 03

Malayalam Live News:കോട്ടയത്ത് ആംബുലൻസ് ഡ്രൈവർമാരും ബൈക്ക് യാത്രക്കാരും തമ്മിൽത്തല്ല്; തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ്

ബൈക്ക് യാത്രക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു 

Read Full Story
06:00 PM (IST) Feb 03

Malayalam Live News:വ്യാപാര കരാർ ഇന്ത്യക്ക് വലിയ നേട്ടം, ട്രംപുമായുള്ള മോദിയുടെ സൗഹൃദം ഗുണമായി, കേന്ദ്രത്തിന്‍റെ വിശദീകരണവുമായി വാണിജ്യമന്ത്രി; 'കാർഷിക മേഖലക്ക് സംരക്ഷണം'

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന് അന്തിമ രൂപമായെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. പ്രധാനമന്ത്രി മോദിയുടെയും ട്രംപിന്റെയും സൗഹൃദം കരാർ യാഥാർഥ്യമാക്കാൻ സഹായിച്ചെന്നും, കാർഷിക-ക്ഷീര മേഖലയ്ക്ക് പൂർണ്ണ സംരക്ഷണം ഉറപ്പെന്നും അദ്ദേഹം വ്യക്തമാക്കി

Read Full Story
05:59 PM (IST) Feb 03

Malayalam Live News:സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനം; സംസ്ഥാന സർക്കാരിനെതിരെ ഇടത് അധ്യാപക സംഘടന, ഒന്നും ചെയ്തിട്ടില്ലെന്ന് വിമർശനം

ഇടതുസംഘടനയായ കെഎസ്ടിഎയുടെ ഭാഗമായുള്ള സംഘടനയാണ് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ. സുപ്രീം കോടതി നിർദേശപ്രകാരമുള്ള സത്യവാങ്മൂലവും സർക്കാർ സമർപ്പിച്ചിട്ടില്ലെന്നും സംഘടനയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. 

Read Full Story
05:54 PM (IST) Feb 03

Malayalam Live News:`ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ല'; നിയമങ്ങൾ പാലിക്കാനായില്ലെങ്കിൽ രാജ്യം വിട്ട് പോകാമെന്ന് വാട്സാപ്പിനോടും മെറ്റയോടും സുപ്രീം കോടതി

നിയമങ്ങൾ പാലിക്കാൻ ആയില്ലെങ്കിൽ രാജ്യം വിട്ട് പോകാമെന്ന് വാട്സാപ്പിനോടും മെറ്റയോടും സുപ്രീം കോടതി. ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

Read Full Story
05:41 PM (IST) Feb 03

Malayalam Live News:പമ്പയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി; തെരച്ചിൽ ആരംഭിച്ച് ഫയർ ഫോഴ്സ്

ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികൾ രക്ഷപ്പെട്ടു. ഫയർഫോഴ്സും സ്കൂബ ടീമും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Read Full Story
05:21 PM (IST) Feb 03

Malayalam Live News:'ഇത്തവണ യുഡിഎഫ് അധികാരത്തിൽ വരും, കൂടുതൽ പ്രവചനങ്ങൾക്കില്ല'; ചിട്ടയോടെ കാര്യങ്ങൾ മുന്നോട്ടു പോകുമെന്ന് ദീപാദാസ് മുൻഷി

പ്രതിപക്ഷ നേതാവിന്റെ യാത്രയ്ക്ക് മുമ്പ് ആദ്യ പട്ടിക പുറത്തിറക്കാൻ കഴിയും എന്നാണ് പ്രതീക്ഷ. വിജയ സാധ്യത മാത്രമാകും സ്ഥാനാർത്ഥി നിർണയത്തിലെ ഘടകമെന്നും ദീപാദാസ് മുൻഷി പറഞ്ഞു.

Read Full Story
05:20 PM (IST) Feb 03

Malayalam Live News:കയറ്റുമതി മേഖലയ്ക്ക് വലിയ നേട്ടം, പക്ഷെ കാർഷിക ഇറക്കുമതിയിൽ ആശങ്ക; ഇന്ത്യ-അമേരിക്ക വ്യപാര കരാറിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാർ കയറ്റുമതി മേഖലയ്ക്ക് ഉണർവ് നൽകുമെങ്കിലും, അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി സംബന്ധിച്ച് ആശങ്കകൾ ഉയർത്തുന്നു. രാജ്യത്തെ കർഷകർക്ക് ഇത് വെല്ലുവിളിയാകുമോ എന്ന ഭയം ശക്തമാണ്

Read Full Story
04:39 PM (IST) Feb 03

Malayalam Live News:മന്ത്രി സജി ചെറിയാനെതിരെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി ബിനു ചുള്ളിയിൽ

മന്ത്രി സജി ചെറിയാനെതിരെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി ബിനു ചുള്ളിയിൽ. വർഗീയ പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാന് എതിരെ താൻ കൊടുത്ത പരാതിയിൽ ഇതുവരെ പൊലീസ് കേസ് എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Full Story
04:33 PM (IST) Feb 03

Malayalam Live News:റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ഹൈഡ്രജൻ ചോർച്ച കണ്ടെത്തി, ചന്ദ്രനിലേക്കുള്ള മനുഷ്യന്‍റെ മടക്കയാത്ര വൈകും; ആർട്ടിമിസ് 2 വിക്ഷേപണം നീട്ടി

നാസയുടെ ആർട്ടിമിസ് 2 വിക്ഷേപണം മാർച്ചിലേക്ക് മാറ്റി. വിക്ഷേപണ വാഹനമായ എസ് എൽ എസ് റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ഹൈഡ്രജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. അറ്റകുറ്റപ്പണികൾക്ക് ശേഷം പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിക്കും

Read Full Story
03:51 PM (IST) Feb 03

Malayalam Live News:കഞ്ചാവ് വേട്ടക്കിടെ എക്സൈസ് ഉദ്യോ​ഗസ്ഥനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം; പത്തനംതിട്ട സ്വദേശികളായ പ്രതികൾ പിടിയിൽ

എക്സൈസ് ഉദ്യോഗസ്ഥനായ ആനന്ദിന്റെ കാലിന് രണ്ട് പൊട്ടലുണ്ട്. ദേഹത്തുകൂടി കാർ കയറ്റി ഇറക്കാൻ ശ്രമിച്ചെങ്കിലും ആനന്ദ് ഉരുണ്ടു മാറുകയായിരുന്നു.

Read Full Story