സ്ത്രീകൾക്കെതിരെ അശ്ശീല പരാമര്‍ശം; മുഖത്തടിച്ച്, കരി ഓയിൽ പ്രയോഗം നടത്തി ഭാഗ്യലക്ഷ്മിയും ദിയ സനയും

Published : Sep 26, 2020, 06:33 PM ISTUpdated : Sep 27, 2020, 08:32 AM IST
സ്ത്രീകൾക്കെതിരെ അശ്ശീല പരാമര്‍ശം;  മുഖത്തടിച്ച്, കരി ഓയിൽ പ്രയോഗം നടത്തി ഭാഗ്യലക്ഷ്മിയും ദിയ സനയും

Synopsis

യൂട്യൂബ് ചാനലിൽ സ്ത്രീവിരുദ്ധമായ പരാമർശങ്ങളുമായി  വീഡിയോ പോസ്റ്റ് ചെയ്തയാളെ കയ്യേറ്റം ചെയ്ത് ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവർ.  ഡോ. വിജയ് പി. നായർക്ക് നേരെയായിരുന്നു ആക്രമണം.

തിരുവനന്തപുരം: യൂട്യൂബ് ചാനലിൽ സ്ത്രീവിരുദ്ധമായ പരാമർശങ്ങളുമായി  വീഡിയോ പോസ്റ്റ് ചെയ്തയാളെ കയ്യേറ്റം ചെയ്ത് ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവർ.  ഡോ. വിജയ് പി. നായർക്ക് നേരെയായിരുന്നു ആക്രമണം.

ഇയാളെ കരി ഓയിൽ പ്രയോഗം നടത്തിയ ശേഷം പലവട്ടം മുഖത്തടിക്കുകയും ചെയ്തു.  ഇനി ഒരു സ്ത്രീകൾക്കു നേരേയും ഇത്തരം കാര്യങ്ങൾ പറയരുതെന്ന് പറഞ്ഞായിരുന്നു ഇവരെത്തിയത്. 

യൂട്യൂബിൽ സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ അടങ്ങുന്ന വീഡിയോ ഇയാൾ പങ്കുവച്ചിരുന്നു. പലരുടെയും പേര് പരാമർശിക്കാതെ അവർ അലങ്കരിച്ച സ്ഥാനങ്ങളും മറ്റും ചൂണ്ടിക്കാട്ടിയായിരുന്നു മോശം പരാമർശങ്ങൾ നടത്തിയത്. കേരളത്തിലെ ഫെമിനിസ്റ്റുകളെയും  ലൈംഗിക ചുവയോടെ അധിക്ഷേപിക്കുന്നതായിരുന്നു വീഡിയോയിലെ പരാമർശങ്ങൾ.

"

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം