ഭാരതാംബ ചിത്ര വിവാദത്തിന് പിന്നാലെ സസ്പെൻഷൻ, റജിസ്ട്രാർ കോടതിയിലേക്ക്, സർക്കാർ പിന്തുണ

Published : Jul 03, 2025, 05:54 AM IST
Bharat mata controversy Kerala University registrar suspended for cancelling Governor's event

Synopsis

സിൻഡിക്കേറ്റ് ചേരാത്ത അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാവുന്ന സർവകലാശാല നിയമത്തിലെ വകുപ്പ് അനുസരിച്ചാണ് വിസിയുടെ നടപടി

തിരുവനന്തപുരം : കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തിൽ കേരള വിസി നടത്തിയ സസ്പെൻഷൻ, റജിസ്ട്രാർ കോടതിയിൽ ചോദ്യം ചെയ്യും. സംസ്ഥാന സർക്കാരും റജിസ്ട്രാർ കെ.എസ്‌ അനിൽ കുമാറിനൊപ്പമാണ്. സിൻഡിക്കേറ്റ് ചേരാത്ത അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാവുന്ന സർവകലാശാല നിയമത്തിലെ വകുപ്പ് അനുസരിച്ചാണ് വിസിയുടെ നടപടി. എന്നാൽ അത്തരം അടിയന്തര സാഹചര്യം നിലവിൽ ഇല്ലെന്നാണ് റജിസ്ട്രാറും സർക്കാരും പറയുന്നത്. റജിസ്ട്രാറിന് തുടരാമെന്ന സന്ദേശം സർക്കാർ നൽകുന്നുണ്ട്.

നടപടിക്ക് എതിരെ ഇന്നും രാജ് ഭവനിലേക്ക് എസ് എഫ് ഐ മാർച്ച് നടത്തും. അവധിയിൽ പോയ വിസി മോഹൻ കുന്നുമ്മലിന് പകരം രാജ്ഭവൻ ചുമതല നൽകിയ ഡിജിറ്റൽ വിസി സിസ തോമസിനെതിരെയും ഇടത് സംഘടനകളുടെ എതിർപ്പ് ഉയരാൻ ഇടയുണ്ടെന്നാണ് സൂചന. ഇന്നലെ രാത്രി സർവകലാശാല കവാടത്തിന് മുകളിൽ ഗവർണർക്കെതിരെ എസ്എഫ്ഐ ബാനർ ഉയർത്തി പ്രതിഷേധിച്ചു.

സെനറ്റ് ഹാളിലെ പരിപാടി മുൻവിധിയോടെ റദ്ദാക്കി ഗവർണ്ണറോട് അനാദരവ് കാണിച്ചെന്ന് വിമർശിച്ചാണ് കേരള സർവ്വകലാശാല റജിസ്ട്രാറെ വിസി സസ്പെൻഡ് ചെയ്തത്. സിണ്ടിക്കേറ്റ് ചേരാത്ത സമയത്ത് അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന സർവ്വകലാശാല വകുപ്പ് 10(13) അനുസരിച്ചാണ് അസാധാരണ നടപടി. 25 ന് സെനറ്റ് ഹാളിലെ പരിപാടിക്ക് ഗവർണ്ണർ എത്തിയശേഷം അനുമതി റദ്ദാക്കിയെന്നാണ് വിസിയുടെ കുറ്റപ്പെടുത്തൽ. രജിസ്ട്രാർ ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങി ചാൻസിലറോട് അനാദരവ് കാണിച്ചെന്ന് വിമർശിച്ചാണ് നടപടി. റജിസ്ട്രാറെ നിയമിക്കുന്ന സിണ്ടിക്കേറ്റിനാണ് അച്ചടക്ക നടപടി എടുക്കാനുള്ള അധികാരം എന്നിരിക്കെ വിസിയുടെ നടപടി വിവാദത്തിലാണ്. ഗവർണ്ണർ സെനറ്റ് ഹാളിലേക്ക് എത്തും മുമ്പ് തന്നെ പരിപാടിയുടെ അനുമതി റദ്ദാക്കിയെന്നാണ് റജിസ്ട്രാറുടെ വിശദീകരണം. രാജ്ഭവൻറെ താല്പര്യത്തിന് അനുസരിച്ചാണ് വിസിയുടെ നടപടി

കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിന് നിയമസാധുതയില്ലെന്ന സർക്കാർ നിലപാടാണ് രജിസ്ട്രാർ നടപ്പാക്കിയത്. മതപരമായ ചിഹ്നങ്ങൾ പാടില്ലെന്ന സർവ്വകലാശാല നിബന്ധന ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രജിസ്ട്രാർ പരിപാടി റദ്ദാക്കിയത്. 

 

 

 

 

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം