
തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ സർക്കാരും ഗവർണറും തമ്മിൽ തർക്കം തുടരുന്നു. ഗവർണറുടെ കത്തിനു വീണ്ടും മറുപടി നൽകാനൊരുങ്ങുകയാണ് സർക്കാർ. നിയമ പരിശോധനക്ക് ശേഷം മറുപടി നൽകാനാണ് സർക്കാരിൻ്റെ തീരുമാനം. ഭരണഘടനാ വിദഗ്ധറുടെ നിലപാട് കൂടി ചേർത്തുള്ള മറുപടി നൽകാനാണ് നീക്കം.
ചിത്രത്തെ അനുകൂലിച്ചുള്ള രാജ് ഭവൻ വാദങ്ങൾക്ക് നിയമ പരിരക്ഷ ഇല്ലെന്ന് സർക്കാർ പറയുന്നു. ഗവർണർ ചൂണ്ടിക്കാട്ടിയത് സങ്കല്പം മാത്രമാണ്. അതേസമയം, സെനറ്റ് ഹാളിലെ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്ട്രാർ ഇന്ന് വിസിക്ക് റിപ്പോർട്ട് നൽകും. സംഘാടകർ നിബന്ധനകൾ ലംഘിച്ചു എന്ന നിലപാടിലാണ് രജിസ്ട്രാർ. അനുമതി റദ്ദാക്കിയിട്ടും ഗവർണറുടെ പരിപാടി തുടർന്നുവെന്നും റിപ്പോർട്ടിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam