സൂംബ വിവാദം: മുസ്ലീം മത സംഘടനകളും സിപിഎമ്മും തമ്മിൽ പോര് മുറുകുന്നു, മന്ത്രി ബിന്ദുവിനെ പരിഹസിച്ച് ഹുസൈൻ മടവൂർ, എസ്എഫ്ഐ അടക്കമുള്ളവർ നിലപാട് തിരുത്തണം

Published : Jun 28, 2025, 06:51 AM IST
hussain madavoor

Synopsis

എസ്എഫ്ഐ അടക്കമുള്ള ഇടത് സംഘടനകൾ നിലപാട് തിരുത്തിയില്ലെങ്കിൽ ജനം തിരുത്തിക്കുമെന്നും ഹുസൈൻ മടവൂർ പ്രതികരിച്ചു.

കോഴിക്കോട്: സൂംബ വിവാദത്തിൽ മുസ്ലീം മത സംഘടനകളും സിപിഎമ്മും തമ്മിൽ പോര് മുറുകുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലില്ല ജീവിക്കുന്നതെന്ന മന്ത്രി ആർ ബിന്ദുവിന്‍റെ പ്രസ്താവനയെ പരിഹസിച്ച് കെഎൻഎം നേതാവ് ഹുസൈൻ മടവൂർ രം​ഗത്തെത്തി. ശാസ്ത്രീയ അടിത്തറയില്ലാതെയാണ് സൂംബ സ്കൂളുകളിൽ അടിച്ചേൽപിക്കുന്നതെന്നും ആരോപണം ഉയർന്നു.

എസ്എഫ്ഐ അടക്കമുള്ള ഇടത് സംഘടനകൾ നിലപാട് തിരുത്തിയില്ലെങ്കിൽ ജനം തിരുത്തിക്കുമെന്നും ഹുസൈൻ മടവൂർ പ്രതികരിച്ചു. തുണിയില്ലാതെ ജീവിച്ച പ്രാകൃത യുഗത്തിലേക്ക് മടങ്ങാനാണ് ശ്രമമെന്ന് പറഞ്ഞ ഹുസൈന്‍ മടവൂര്‍ അൽപ വസ്ത്രം ധരിച്ചു ഇടപഴകി നൃത്തം ചെയ്യുന്നത് ശരിയല്ലെന്ന പരാമർശവും നടത്തി. ശാസ്ത്രീയ അടിത്തറയില്ലാതെയാണ് സുംബാ നൃത്തം സ്കൂളുകളില്‍ അടിച്ചേല്‍പ്പിക്കുന്നത്.

എസ്എഫ്ഐ ഇതിനെ പിന്തുണക്കുന്നത് മണ്ടത്തരം മൂലമാണ്. എസ്എഫ്ഐ‌ ഉള്‍പ്പെടെയുള്ള ഇടത് സംഘടനകള്‍ക്കാണ് നിലപാട് തിരുത്തേണ്ടി വരിക. ഇല്ലെങ്കില്‍ ജനം തിരുത്തിക്കും. തങ്ങളുടെ സ്കൂളുകളില്‍ സൂംബാ നൃത്തം അനുവദിക്കില്ലെന്നും ഹുസൈന്‍ മടവൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാളയാർ ആൾക്കൂട്ട ആക്രമണം: 'ലജ്ജിപ്പിക്കുന്നത്, രണ്ടാമത്തെ സംഭവം, ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സമരം': എ തങ്കപ്പൻ
ഭരണഘടന ഉയര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത് വൈഷ്ണ സുരേഷ്; വെട്ടിയ വോട്ട് തിരികെ പിടിച്ച് പോരാടി, 25 കൊല്ലത്തിന് ശേഷം മുട്ടടയിൽ യുഡിഎഫ് കൗൺസിലര്‍