തദ്ദേശ സ്ഥാപനങ്ങളിൽ ഓഡിറ്റിംഗ് വേണ്ടെന്ന തീരുമാനത്തിന് പിന്നിൽ വൻ അഴിമതി: ചെന്നിത്തല

By Web TeamFirst Published Oct 20, 2020, 12:24 PM IST
Highlights

2019 20 ലെ പ്രവർത്തനങ്ങൾക്കാണ് ഓഡിറ്റ് വേണ്ടെന്ന് ഉത്തരവിട്ടത്. ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടർക്ക് അത്തരം നിർദ്ദേശം നൽകാൻ അധികാരമില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഓഡിറ്റിംഗ് വേണ്ട എന്ന തീരുമാനം വൻ  അഴിമതിക്ക് കളമൊരുക്കുന്നതാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2019 20 ലെ പ്രവർത്തനങ്ങൾക്കാണ് ഓഡിറ്റ് വേണ്ടെന്ന് ഉത്തരവിട്ടത്. ഓഡിറ്റ് ഡയറക്ടർ ഓഡിറ്റ് നിർത്താൻ നിർദ്ദേശിച്ചിട്ടിണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഉത്തരവിട്ടത്.   ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടർക്ക് അത്തരം നിർദ്ദേശം നൽകാൻ അധികാരമില്ലെന്ന് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. ഇതുവരെ നടത്തിയ ഓഡിറ്റ് റിപ്പോർട്ടുകൾ പുറത്ത് വിടരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഓഡിറ്റ് ഡയറക്ടറെ പ്രോസിക്യൂട്ട് ചെയ്യാൻ ഉത്തരവിടണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്. 

ലൈഫ് പദ്ധതികളിലെ അഴിമതി ഉൾപ്പടെ പുറത്ത് വരുമെന്നതിനാലാണ് പുതിയ തീരുമാനമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 1992ലെ ലോക്കൽ ഫണ്ട് ഓഡിറ്റ് ആക്ടിന് ഘടക വിരുദ്ധമായാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഈ വർഷം ഏപ്രിൽ മുതൽ ഓഡിറ്റും നടക്കുന്നില്ല. ഓഡിറ്റർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ നിയമപരമായി പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

 

 

click me!