
തിരുവനന്തപുരം: യുഡിഎഫിന്റെ മുഖ്യമന്ത്രി ആരെന്നത് തെരെഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല. യുഡിഎഫിന് ഭൂരിപക്ഷം കിട്ടുകയാണ് പ്രധാനം. പ്രതിപക്ഷ നേതാവെന്ന നിലയിൽ തനിക്കും വി ഡി സതീശനും വ്യത്യസ്ത ശൈലിയായിരുന്നു. കെസി വേണുഗോപാലുമായും സതീശനുമായും അടുത്ത ബന്ധമാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനായിരിക്കെ തന്റെ ടീമിൽ ഉണ്ടായിരുന്ന പലരും വിവിധ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരായെന്നും രമേശ് ചെന്നിത്തല ഹരിപ്പാടിൽ പ്രചാരണത്തിനിടെ ഏഷ്യാനെറ്റ് ന്യൂസ് സീനിയർ അസോസിയേറ്റ് എഡിറ്റർ അഭിലാഷ് ജി നായരോട് പറഞ്ഞു.
നൂറിനു മുകളിൽ സീറ്റ് പ്രതീക്ഷയുണ്ടെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാന്ർഡ് ആണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. രാഹുൽ ഗാന്ധി ഇക്കാര്യം നേരിട്ട് പറഞ്ഞു. വയനാട്ടിൽ സർക്കാരിന് പോലും വീട് നിർമാണം പൂർത്തിയാക്കാനായില്ല. കോൺഗ്രസ് സമയബന്ധിതമായി നിർമാണം പൂർത്തിയാക്കും. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സർക്കാർ അഴിമതികൾ പുറത്തു കൊണ്ടു വന്നുവെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam