
ബിഹാര്: വോട്ടെണ്ണൽ ആദ്യ രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ ബിഹാറിൽ നേട്ടമുണ്ടാക്കാൻ പാടുപെട്ട് കോൺഗ്രസ്. രണ്ട് മണിക്കൂര്‍ പിന്നിടുമ്പോൾ മത്സരിച്ച 70 സീറ്റിൽ 24 ഇടത്ത് മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നച്ചത്. ആര്‍ജെഡി മത്സരിച്ച 144 സീറ്റിൽ 70 ഇടത്ത് ലീഡ് ചെയ്യുന്ന സാഹചര്യത്തിൽ കോൺഗ്രസിന്‍റെ സ്ട്രൈക്ക് റേറ്റ് ആദ്യ ഘട്ടത്തിൽ 35 ശതമാനം മാത്രമാണ്.
ആര്‍ജെഡി സീറ്റ് വാരിക്കോരി നൽകിയിട്ടും ബിഹാര് നിയമസഭയിലേക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ടവക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്ന സൂചനകളാണ് ആദ്യ ഘട്ടത്തിൽ പുറത്ത് വരുന്നത്. ഇത്രയധികം സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കുന്നതിൽ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാൽ കോൺഗ്രസിനെ കൂടെ നിര്‍ത്തി തന്നെ മുന്നോട്ട് പോകണമെന്ന നിലപാടിൽ ഉറച്ച് നിന്ന തേജസ്വി യാദവ് ആണ് കോൺഗ്രസിന് 70 സീറ്റ് നൽകിയത്. പ്രതീക്ഷിച്ച പ്രകടനം കോൺഗ്രസിന് പുറത്തെടുക്കാൻ കഴിയാതെ വന്നാൽ ഫല പ്രഖ്യാപനത്തിന് ശേഷവും ഇക്കാര്യത്തിൽ വിവാദം തുടരാനിടയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam