ബൈക്കിൽ സഞ്ചരിച്ച യുവതിക്കും യുവാവിനും നേരെ ആൾക്കൂട്ട അതിക്രമം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Published : Sep 21, 2026, 12:04 PM IST
bihar jamui mob attack on woman and man shocking visuals surface

Synopsis

ബിഹാറിലെ ജാമുയി ജില്ലയിൽ രാത്രിയിൽ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്കും യുവാവിനും നേരെ ഒരു സംഘം ആളുകളുടെ ആക്രമണം

ജാമുയി: ബിഹാറിലെ ജാമുയി ജില്ലയിൽ രാത്രിയിൽ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്കും യുവാവിനും നേരെ ഒരു സംഘം ആളുകളുടെ ആക്രമണം. അതിക്രമത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ അമർഷത്തിന് ഇടയാക്കി. ബൈക്കില്‍ പോകുകയായിരുന്ന ഇവരെ ഒരു കൂട്ടം ആളുകൾ തടഞ്ഞുനിർത്തുകയും വഴിയിൽ വച്ച് വളഞ്ഞുവെച്ച് ഉപദ്രവിക്കുകയുമായിരുന്നു. വിജനമായ വനപ്രദേശത്തിന് സമീപമുള്ള റോഡിലാണ് അതിക്രമം നടന്നത്. ടോർച്ച് വെളിച്ചത്തിലും വാഹനങ്ങളുടെ ലൈറ്റുകളിലുമാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. യുവാവിനെയും യുവതിയെയും തടഞ്ഞുനിർത്തിയ സംഘം ഇരുവരെയും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച യുവാവിനെ സംഘം ബലമായി പിടിച്ചുമാറ്റി.

മുഖം മൂടിയ ഒരാൾ യുവതിയെ പുറകിൽ നിന്ന് പിടിച്ച് ബലമായി മറ്റൊരിടത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഭയന്ന യുവതി നിലവിളിക്കുകയും അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ കൈകൂപ്പി അപേക്ഷിക്കുകയും ചെറുത്തുനിൽക്കുകയും ചെയ്തു. തുടർന്ന് ഇരുവരും അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തതോടെ വിഷയത്തിൽ പോലീസ് ഇടപെട്ടു. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും സംഭവത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാനും അവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാനും അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സാമ്പത്തിക തട്ടിപ്പ് ആരോപണം: വിശദീകരണവുമായി മുൻ എംഎൽഎ പ്രമോദ് നാരായൺ
വിദേശ യാത്രാ വിവാദം; മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേ, തന്റെ വയസ് 37 ആണ്, തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി ഒജെ ജനീഷ്