മോഷ്ടിക്കാൻ വന്നതല്ലെന്ന് ആവ‍ര്‍ത്തിച്ചു, വിട്ടയക്കാൻ കേണപേക്ഷിച്ചു, എന്നിട്ടും കേട്ടില്ല, കൊടും ക്രൂരത

Published : May 15, 2023, 12:37 PM ISTUpdated : May 15, 2023, 12:40 PM IST
മോഷ്ടിക്കാൻ വന്നതല്ലെന്ന് ആവ‍ര്‍ത്തിച്ചു, വിട്ടയക്കാൻ കേണപേക്ഷിച്ചു, എന്നിട്ടും കേട്ടില്ല, കൊടും ക്രൂരത

Synopsis

മോഷ്ടിക്കാൻ വന്നതല്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പ്രതികൾ കേട്ടില്ല. തൊട്ടടുത്തുള്ള രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ സംഭവ സമയം അക്രമികൾ വിളിച്ചു വരുത്തി രാജേഷ് മാഞ്ചിയെ അറിയാമോയെന്ന് ചോദിച്ചിരുന്നു

മലപ്പുറം : കൊണ്ടോട്ടിയിലെ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി രാജേഷ് മാഞ്ചി താൻ മോഷ്ടിക്കാൻ വന്നതല്ലെന്നും വിട്ടയക്കണമെന്നും പലതവണ അപേക്ഷിച്ചിരുന്നതായി വിവരം. മോഷ്ടിക്കാൻ വന്നതല്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പ്രതികൾ കേട്ടില്ല. തൊട്ടടുത്തുള്ള രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ സംഭവ സമയം അക്രമികൾ വിളിച്ചു വരുത്തി രാജേഷ് മാഞ്ചിയെ അറിയാമോയെന്ന് ചോദിച്ചിരുന്നു. എന്നാൽ ഇതെല്ലാം പ്രതികളിപ്പോൾ നിഷേധിക്കുകയാണ്. ഇരുനില വീടിനു സമീപം ഒരാൾ വീണു കിടക്കുന്നത് കണ്ടപ്പോൾ എത്തിയെന്ന മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് പ്രതികൾ. 

ബീഹാര്‍ സ്വദേശി രാജേഷ് മാഞ്ചിയെ മോഷണക്കുറ്റം ആരോപിച്ചാണ് കിഴിശ്ശേരിയില്‍ നാട്ടുകാരായ എട്ട് പ്രതികള്‍ രണ്ടമണിക്കൂറോളം പൈപ്പും മരക്കമ്പുകും ഉപയോഗിച്ച് കെട്ടിയിട്ട് മര്‍ദിച്ച് മാരക പരിക്കേല്‍പ്പിച്ച് കൊലപ്പടുത്തിയത്. ദൃശ്യങ്ങളും ഫോണില്‍ പകര്‍ത്തി പിന്നീട് തെളിവുകളും നശിപ്പിച്ചു. കൊണ്ടോട്ടി കിഴിശ്ശേരി ഒന്നാം മൈലിലില്‍ ജോലി ചെയ്യുന്ന ബീഹാര്‍ സ്വദേശി രാജേഷ് മാഞ്ചിയാണ് അതിക്രൂരമായ മര്‍ദനത്തിനൊടുവില്‍ കൊല്ലപ്പെട്ടത്. ഇയാള്‍ ജോലി ചെയ്യുന്ന സ്ഥലത്തിന് മുന്നൂറ് മീറ്റര്‍ അടുത്തുള്ള വീടിന് സമീപത്തായിരുന്നു മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.

വീട്ടുകാരനായ മുഹമ്മദ് അഫ്സലും തൊട്ടുത്ത കോഴിക്കടയിലെ രണ്ട് പേരും അര്‍ദ്ധ രാത്രി 12 മണിയോടെ ഇയാളെ പിടിച്ചുവെച്ചു. പിന്നീട് ബന്ധുക്കളും അയല്‍വാസികളുമായ അഞ്ച് പേരെക്കൂടി വിളിച്ചു വരുത്തി. മോഷണക്കുറ്റം ആരോപിച്ച് കൈ കെട്ടിയിട്ട് 12.15 മുതല്‍ രണ്ടരവരെ ചോദ്യം ചെയ്ത് മര്‍ദിച്ചു. ഒടുവില്‍ കെട്ടി വലിച്ച് അമ്പതു മീറ്റര്‍ കൊണ്ടു പോയി വിവരം പൊതുപ്രവര്‍ത്തകനെ അറിയിച്ചു.  ഇയാളാണ് സംഭവം പൊലീസിനെ അറിയിച്ചത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും ഫോട്ടോകളും പകര്‍ത്തി. പിന്നീട് ഡിലീറ്റ് ചെയ്തു. മരിച്ചയാളുടെ ടീ ഷര്‍ട്ട് ഒളിപ്പിച്ചു. കിഴിശ്ശേരി സ്വദേശി മുഹമ്മദ് അഫ്സല്‍,ഫാസില്‍,ഷററുദ്ദീന്‍, മെഹബൂബ്, അബ്ദുസമദ്, നാസര്‍, ഹബീബ്, അയ്യൂബ്, എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. തൊട്ടുത്തുള്ള സിസിടിവ ദൃശ്യങ്ങള്‍ നശിപ്പിച്ച സൈനുള്‍ ആബിദീന്‍ എന്നയാളും പിടിയിലായിട്ടുണ്ട്.

'ആരോടും ഇത്തരം ക്രൂരത ചെയ്യരുത്'; കിള്ളിമം​ഗലത്ത് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ യുവാവിന്റെ സഹോദരൻ

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി