'സുരക്ഷിതനാണ്, അന്വേഷിക്കേണ്ട'  കൃഷി പഠിക്കാൻ പോയി ഇസ്രായേലിൽ കാണാതായ കണ്ണൂർ സ്വദേശി 

Published : Feb 19, 2023, 12:21 PM IST
'സുരക്ഷിതനാണ്, അന്വേഷിക്കേണ്ട'  കൃഷി പഠിക്കാൻ പോയി ഇസ്രായേലിൽ കാണാതായ കണ്ണൂർ സ്വദേശി 

Synopsis

ബിജുവിന് അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരമെന്ന് കൃഷി മന്ത്രി പ്രതികരിച്ചു. എംബസിയിലും പൊലീസിലും പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു

തിരുവനന്തപുരം : കൃഷി വകുപ്പ് സംഘത്തിനൊപ്പം കേരളത്തിൽ നിന്ന് ഇസ്രായേലിൽ പോയി കാണാതായ ബിജു കുര്യൻ കുടുംബവുമായി ബന്ധപ്പെട്ടു . സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കണ്ടെന്നും ബിജു ഭാര്യയോട് പറഞ്ഞു . ഇപ്പോൾ ബിജുവുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും സഹോദരൻ ബെന്നി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  കണ്ണൂർ ഇരിട്ടി സ്വദേശി സ്വദേശിയാണ് ബിജു കുര്യൻ (48)  

ബിജുവിന് അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരമെന്ന് കൃഷി മന്ത്രി പ്രതികരിച്ചു. എംബസിയിലും പൊലീസിലും പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു

ബിജു കുര്യൻ അടക്കം 27 കർഷകരും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകുമാണ് ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. വെള്ളിയാഴ്ച രാത്രി മുതലാണ് ബിജു കുര്യനെ കാണാതായത്. എംബസിയിലും ഇസ്രായേൽ പൊലീസിലും പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് പരാതി നൽകി. അതിനുശേഷം സംഘം നാട്ടിലേക്ക് തിരിക്കുകയായിരുന്നു

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം