സോളാർ തട്ടിപ്പ് കേസിൽ ബിജു രാധാകൃഷ്ണന് മൂന്ന് വർഷം കഠിന തടവും 10000 രൂപ പിഴയും

By Web TeamFirst Published Oct 21, 2020, 12:39 PM IST
Highlights

മറ്റ് പ്രതികളായ ശാലു മേനോൻ, കലാദേവി എന്നിവർക്കെതിരായ വിചാരണ തുടരും

തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിൽ പ്രതി ബിജു രാധാകൃഷ്ണന് മൂന്നു വർഷം കഠിന തടവും 10,00 പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം സ്വദേശികളിൽ നിന്നും ബിജു രാധാകൃഷ്‌ണന്റെ സ്വിസ് സോളാർ കമ്പനി 75 ലക്ഷം തട്ടിച്ചെന്നാണ് കേസ്. ഈ കേസിൽ ബിജു രാധാകൃഷ്ണൻ കുറ്റം സമ്മതിച്ചിരുന്നു. വിവിധ കേസുകളിൽ അഞ്ച് വർഷത്തിലധികം ജയിൽ ശിക്ഷ അനുഭവിച്ചതിനാൽ തടവ് ശിക്ഷ അനുഭവിക്കേണ്ടതില്ല. മറ്റ് പ്രതികളായ ശാലു മേനോൻ, കലാദേവി എന്നിവർക്കെതിരായ വിചാരണ തുടരും.

click me!