
തിരുവനന്തപുരം: ബാർകോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശ് തെളിവായി വ്യാജരേഖ സമർപ്പിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി. കെ.എം.മാണിക്കെതിരെ ബാർക്കോഴയിൽ രഹസ്യമൊഴി നൽകിയ ബിജുരമേശ് ബാർ ഉടമകളുടെ യോഗത്തിൻറെ ശബ്ദരേഖയടുങ്ങിയ മൊബൈൽ ഫോണും, ഹാർഡ് ഡിസ്ക്കും കോടതിയിൽ നൽകിയിരുന്നു. ഫൊറൻസിക് പരിശോധനയിൽ ഈ ശബ്ദരേഖ എഡിറ്റ് ചെയ്തതാണെന്നും കണ്ടെത്തി.
കോടതിയെയും അന്വേഷണ ഏജൻസിയെ തെറ്റിദ്ധിരിപ്പിക്കാൻ വ്യാജ രേഖ നൽകിയ ബിജുരമേശിനെതിരെ കോടതി നേരിട്ട് കേസെടുക്കണമെന്നാണ് ഹർജിക്കാരനായ ശ്രീജിത്ത് പ്രേമചന്ദ്രൻറെ ആവശ്യം. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam