ശ്രീകാര്യത്ത് ബൈക്ക് തെന്നിവീണ് അപകടം, വിദ്യാർത്ഥിനി മരിച്ചു

Published : Jul 23, 2022, 09:45 PM IST
ശ്രീകാര്യത്ത് ബൈക്ക് തെന്നിവീണ് അപകടം, വിദ്യാർത്ഥിനി മരിച്ചു

Synopsis

ബൈക്കപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി പൗഡിക്കോണം സ്വദേശി കൃഷ്ണ ഹരിയാണ് (21) മരിച്ചത്

തിരുവനന്തപുരം: ബൈക്കപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി പൗഡിക്കോണം സ്വദേശി കൃഷ്ണ ഹരിയാണ് (21) മരിച്ചത്.  ബുധനാഴ്ച കാര്യവട്ടത്തിന് സമീപം അമ്പലത്തിൽകര വച്ചുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 

ബുധനാഴ്ച രാവിലെ കൃഷ്ണ ഹരി സുഹൃത്തിന്റെ  ബൈക്കിൽ ശ്രീകാര്യത്തു നിന്നും കഴക്കൂട്ടത്തേയ്ക്ക് വരുന്ന വഴിയിൽ റോഡിൽ തെന്നിവീണ് അപകടം സംഭവിക്കുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയ  കൃഷ്ണ ഹരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ സി യു വിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന സുഹൃത്ത് പരിക്കുകളോടെ ചികിത്സയിലാണ്.

Read more:  വൈകിയോടിയ പരശുറാം എക്സ്പ്രസ്, സ്കൂൾ ബസ് ഇന്നും മിസ് ആകാതിരിക്കാൻ ധൃതി കാട്ടി നന്ദിത? ഒടുവിൽ അമ്മ ഒറ്റയ്ക്കായി

ആലപ്പുഴ: ആലപ്പുഴയിൽ കെ എസ് ആർ ടി സി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. കെ എസ് ആർ ടി സി ഡ്രൈവർ കെ വി ശൈലേഷിന്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് മോട്ടോർ വാഹനവകുപ്പ് പരിശോധനയിൽ കണ്ടെത്തി. ഇദ്ദേഹത്തിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെന്റ് ചെയ്യും. ഇക്കാര്യത്തിൽ നടപടിയെടുക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് ആർ ടി സി ഡ്രൈവർ കെ വി ശൈലേഷിന് മോട്ടോർ  വാഹനവകുപ്പ് നോട്ടീസ് നൽകി.

ഓവർടേക്ക് ചെയ്ത കെഎസ്ആർടിസിയുടെ പിൻഭാഗം തട്ടി ബൈക്ക് യാത്രികന്റെ മരണം

വാഹനാപകടത്തിന് കാരണം കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. അപകടത്തിന്റെ സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് മോട്ടോർ വാഹന വകുപ്പ് കെ എസ് ആർ ടി സി ഡ്രൈവർക്ക് എതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്. ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷനില്‍ വൈകിട്ട് നാല് മണിക്കായിരുന്നു അപകടം. ആലപ്പുഴ കണ്ണാട്ടുചിറയിൽ മാധവൻ ആചാരിയും മകനും ഇടത് വശത്ത് ശരിയായ ദിശയിലൂടെയാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തുടക്കം തന്നെ കളറാക്കാൻ ബിജെപി, എത്തുന്നത് പ്രധാനമന്ത്രി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം, കൊച്ചിയിൽ മോദിയുടെ റോഡ് ഷോയും
ഡാറ്റ ചോര്‍ത്തൽ വിവാദത്തിൽ നിർണായക ദിനം; സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹ‍ർജിയിൽ വിധി ഇന്ന്