ചമ്പക്കരയിൽ നിയന്ത്രണം വിട്ട ബൈക്ക് മെട്രോ പില്ലറിലിടിച്ച് അപകടം, യുവാവിനും യുവതിക്കും ദാരുണാന്ത്യം

Published : Oct 04, 2025, 11:52 AM IST
accident

Synopsis

ഗുരുതരമായി പരുക്കേറ്റ ഇരുവരെയും വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ നിയന്ത്രണം വിട്ട ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ച് യുവാവും യുവതിയും മരിച്ചു. ആലപ്പുഴ മുട്ടാർ പുത്തൻപറമ്പിൽ സുരേഷിൻ്റെ മകൻ സൂരജ് കെ.എസ്, തൃശൂർ പഴുവിൽ വെസ്റ്റ് വള്ളൂക്കാട്ടിൽ അശോക് കുമാറിൻ്റെ മകൾ ശ്വേത അശോക് എന്നിവരാണ് മരിച്ചത്. രാത്രി 12.45ന് ഫോറം മാളിൽ നിന്ന് ശ്വേതയെ കാക്കനാടുള്ള താമസസ്ഥലത്ത് വിടാൻ പോകുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് ചമ്പക്കര മാർക്കറ്റിനടുത്തുള്ള 953-ാം നമ്പർ മെട്രോ പില്ലറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം