മുന്നറിയിപ്പ് ബോര്‍ഡ് വെച്ചില്ല; കലുങ്കിനായെടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്, അന്വേഷണം

Published : Jan 06, 2022, 01:56 PM IST
മുന്നറിയിപ്പ് ബോര്‍ഡ് വെച്ചില്ല;  കലുങ്കിനായെടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്, അന്വേഷണം

Synopsis

ഇന്നലെ രാത്രിയാണ് അബ്ദുള്‍ റസാഖിന്‍റെ ബൈക്ക് ഈ കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടത്. റോ‍ഡിന്‍റെ പകുതി ഭാഗം കുഴിയെടുത്ത അവസ്ഥയിലാണ്. 

കോഴിക്കോട്: താമരശേരിയില്‍ ( Thamarassery ) മുന്നറിയിപ്പ് ബോര്‍ഡില്ലാതെ കലുങ്കിനായി എടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്. ഏകരൂല്‍ സ്വദേശി അബ്ദുള്‍ റസാഖിനാണ് പരിക്കേറ്റത്. അബ്ദുള്‍ റസാഖിനെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശേരി ചുങ്കം- മുക്കം റോഡില്‍ വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിന് സമീപമാണ് കലുങ്കിനായി കുഴിയെടുക്കുന്നത്.

ഇവിടെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടില്ല. ഇതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇന്നലെ രാത്രിയാണ് അബ്ദുള്‍ റസാഖിന്‍റെ ബൈക്ക് ഈ കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടത്. റോ‍ഡിന്‍റെ പകുതി ഭാഗം കുഴിയെടുത്ത അവസ്ഥയിലാണ്. എന്നിട്ടും ഒരു റിബണ്‍ മാത്രമാണ് ഇവിടെ കെട്ടിയിരിക്കുന്നത്. സംഭവം അറിഞ്ഞ പൊതുമരാമത്ത് വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. കരാറുകാരന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസിന് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടിയില്ലേ? ഇതാ സന്തോഷ വാർത്ത; 10 സ്പെഷ്യൽ ട്രെയിനുകൾ, 38 അധിക സർവീസുകൾ അനുവദിച്ചു
ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?