ബൈക്ക് കയ്യിൽ ഇല്ലെങ്കിലെന്താ, കൃത്യമായി പിഴയടിച്ചു വരുന്നുണ്ടല്ലോ! പാരിപ്പള്ളിയിൽ മോഷണം പോയ ബൈക്കിന് ഗതാഗത ലംഘനത്തിന് ഉടമയ്ക്ക് വീണ്ടും നോട്ടീസ്

Published : Feb 07, 2026, 11:09 AM IST
MVD Fine

Synopsis

പാരിപ്പള്ളി സ്വദേശി സിജോയുടെ മോഷണം പോയ ബൈക്കിന് ഗതാഗത നിയമലംഘനത്തിന് വീണ്ടും പിഴ ലഭിച്ചു. ഹെൽമെറ്റില്ലാതെ യാത്ര ചെയ്യുന്ന മോഷ്ടാവിൻ്റെ ചിത്രം സഹിതം ചലാൻ ലഭിച്ചിട്ടും, പോലീസിന് പ്രതിയെ കണ്ടെത്താനായിട്ടില്ല. 

കൊല്ലം: മോഷണം പോയ ബൈക്കിന് ഗതാഗത ലംഘനത്തിന് ഉടമയ്ക്ക് വീണ്ടും പിഴ. പാരിപ്പള്ളി സ്വദേശി സിജോയ്ക്കാണ് വീണ്ടും ചലാൻ ലഭിച്ചത്. ജനുവരി 30 നാണ് സിജോയുടെ ബൈക്ക് പാരിപ്പള്ളിയിൽ നിന്ന് മോഷണം പോയത്. ജനുവരി 30 നും ഫെബ്രുവരി 3 നും ആറ്റിങ്ങൽ കച്ചേരിനടയിലെ ഗതാഗത ലംഘനത്തിന് ബൈക്കിന് ആദ്യ പിഴ കിട്ടിയിരുന്നു. ബൈക്കുമായി ഒരേ വ്യക്തി തന്നെ ഹെൽമെറ്റ് ഇല്ലാതെ പോകുന്നതാണ് ചലാനിലെ ചിത്രം. ജനുവരി 30ന് പാരിപ്പള്ളി പൊലീസിൽ പരാതി നൽകിയിട്ടും മോഷ്ടാവിനെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞില്ല. മോഷണം പോയ ബൈക്കിന്റെ ഉടമയ്ക്ക് രണ്ടാം തവണയാണ് ഗതാഗത ലംഘനത്തിന് പിഴ കിട്ടുന്നത്. എന്നിട്ടും പിടികൂടാൻ പൊലീസിനായിട്ടില്ലെന്ന പരാതി ഉയരുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അരിക്ക് അധിക ബോണസ് നൽകുന്നത് നിർത്തണമെന്ന് കേന്ദ്രം; കേരളത്തിന് കത്ത് നൽകി, പ്രതിഷേധവുമായി കർഷക സംഘടനകൾ
ഉള്ളി കയറ്റി വന്ന ലോറി ഹോളോ ബ്രിക്സ് കടയ്ക്കുള്ളിൽ ഒളിപ്പിച്ചു; മലപ്പുറം ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി